Global block

bissplus@gmail.com

Global Menu

ഇപിഎഫ് അംഗങ്ങൾ വിരമിക്കുമ്പോൾ ലോയല്‍റ്റി ബെനിഫിറ്റായി 50,000 രൂപ ലഭിക്കും

ന്യൂഡൽഹി : ഇനി  ഇപിഎഫ് അംഗങ്ങൾ വിരമിക്കുമ്പോൾ ലോയൽറ്റി  ബെനിഫിറ്റായി 50,000 രൂപ അധികം ലഭിക്കും. ഇരുപത്  വർഷത്തിലധികം ഇപിഎഫ് അംഗങ്ങളായിരുന്ന വ്യക്തികൾക്കാണ് വിരമിക്കുമ്പോൾ ലോയൽറ്റി  ബെനിഫിറ്റായി 50,000 രൂപ അധികം ലഭിക്കുക. 

എന്നാൽ സ്ഥിരമായി വൈകല്യം സംഭവിച്ച അംഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കാൻ  ഇരുപത്  വർഷം പൂർത്തീകരിക്കേണ്ട ആവശ്യമില്ല. 

കൂടാതെ ഇപിഎഫ് അംഗങ്ങൾ  മരണപ്പെട്ടാൽ കുറഞ്ഞത് 2.5 ലക്ഷം രൂപ മരണപ്പെട്ട  വ്യക്തിയുടെ ആശ്രിതർക്ക് ലഭിക്കുന്നതാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ട്രസ്റ്റി ബോർഡിന്റെ  യോഗത്തിലാണ് ഇത്  തീരുമാനമായത്. 

Post your comments