Global block

bissplus@gmail.com

Global Menu

സംസ്ഥാനത്ത് പച്ചക്കറികൾക്ക് പൊള്ളുന്ന വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവക്കാലമായതോടെ പച്ചക്കറികൾക്ക് ഇരട്ടി വില. വിഷു- ഈസ്റ്റർ വിപണികൾ സജീവമായെങ്കിലും ഇപ്പോൾ സാധാരണക്കാരന്റെ പോക്കറ്റിന് താങ്ങാനാവുന്നതിലും അധികം വിലയാണ് പച്ചക്കറികൾക്ക് ഈടാക്കുന്നത്. ഒരു കിലോ ബീൻസിനും, പയറിനും 100 രൂപയാണ് വിപണി വില. ഈ അടുത്തകാലത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

ഉത്സവക്കാലം സജ്ജീവമായതോടെ വിപണിയിൽ പച്ചക്കറികൾക്ക് ദിനംതോറുമാണ് വില ഉയരുന്നത്. ചെറിയ  ഉള്ളി, പടവലങ്ങ, പയർ, പച്ചമുളക് തുടങ്ങി മിക്ക പച്ചക്കറികൾക്കും ഇരട്ടി വിലയാണ് ഇപ്പോൾ  വിപണിയിൽ ഈടാക്കുന്നത്. ഒരു കിലോ പാവയ്ക്കയ്ക്ക് 60 രൂപയാണ് വില. ക്യാരറ്റിന് 80 രൂപ, ചെറിയ ഉള്ളിക്ക് 80 രൂപ, എന്നിങ്ങനെയാണ് വിപണിയിലെ പച്ചക്കറികളുടെ വില നിലവാരം. 

എന്നാൽ തക്കാളി, കണിവെള്ളരി, സവാള തുടങ്ങിയവുടെ വിലയിൽ വലിയ മാറ്റം വന്നിട്ടില്ല. ഈ അടുത്ത കാലത്തുണ്ടായ ലോറി സമരവും, കടുത്ത വരൾച്ചയും പച്ചക്കറികൾക്ക് വില കൂടാനുള്ള പ്രധാന കാരണങ്ങളാണ്. ഉത്സവക്കാലത്തെ വിലക്കയറ്റത്തിനൊപ്പം എടിഎമ്മികളിൽ ആവശ്യത്തിന് രൂപയില്ലാത്തതും ജനങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്. 

Post your comments