Global block

bissplus@gmail.com

Global Menu

ഞായറാഴ്ച്ച ദിവസങ്ങളിൽ പെട്രോൾ പമ്പ് അടച്ചിടാൻ നീക്കം

ന്യൂഡൽഹി:  പെട്രോൾ പമ്പുകളുടെ  പ്രവർത്തന സമയം പുതുക്കി നിശ്ചയിക്കാനും, ഞായറാഴ്ച്ച ദിവസങ്ങളിൽ പമ്പുകൾ അടച്ചിടാനും നീക്കം ആരംഭിച്ചു.  ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യമാണ്  ഈ കാര്യം  അറിയിച്ചത്. മെയ് 14  മുതൽ രാജ്യത്തുള്ള  ഞായറാഴ്ച്ചകളിൽ പമ്പ്  അടച്ചിടുമെന്നും അവർ  വ്യക്തമാക്കി. 

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് വരെയായിരിക്കും പമ്പുകളുടെ പ്രവർത്തന സമയം. കൂടാതെ  മെയ് 10  തീയതി പെട്രോൾ ഡീലേഴ്സിന് നോ പർചേസ് ഡേ' ആയിരിക്കുമെന്ന് കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു.പെട്രോൾ  പമ്പുകളുടെ ചെലവ് കുറക്കുക എന്ന  ലക്ഷ്യമാണ് ഈ  തീരുമാനങ്ങൾക്ക് പിന്നിൽ. 

എന്നൽ  ഈ  തീരുമാനങ്ങൾ  ഒരിക്കലും  പൊതുജനങ്ങളെ  ബുദ്ധിമുട്ടിക്കാൻ  വേണ്ടി  അല്ലായെന്നും മറിച്ച് ഇത്  എണ്ണ കമ്പനികൾക്കായിയുള്ള സൂചനയാണെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.  എന്നാൽ ഇവ കേരളത്തിൽ  നടപ്പാക്കുന്നതിനെ കുറിച്ചുള്ള അവസാനഘട്ട തീരുമാനമൊന്നുമായിട്ടില്ലെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ്‌ അറിയിച്ചു .

Post your comments