Global block

bissplus@gmail.com

Global Menu

ലോകവിപണിയിൽ അസംസ്‌കൃത എണ്ണ വിലയിൽ വൻവർദ്ധനവ്

ന്യൂഡൽഹി: അമേരിക്ക സിറിയയിലേക്ക് വ്യോമാക്രമണം ആരംഭിച്ചതോടെ ലോകവിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ വൻവർദ്ധനവ്. എണ്ണയുടെ വില കഴിഞ്ഞ ദിവസം 2.2 ശതമാനം വരെയാണ് ഉയർന്നത്. അതായത് 56.08 ഡോളർ. ഇത് കഴിഞ്ഞ ഒരു  മാസത്തെ ഏറ്റവും  ഉയർന്ന വിലയാണ്. 

ഇത്തരത്തിൽ ഇനിയും ആക്രമണങ്ങൾ തുടർന്നാൽ വിലയിൽ വൻവർദ്ധനവ് ഉണ്ടാവുമെന്നാണ് സൂചന. കൂടാതെ ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉത്പ്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകും. അങ്ങനെ സംഭവിച്ചാൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ ലഭ്യത കുറയുകയും. തത്‌ഫലമായി വില കുതിച്ചുയരും. 

വ്യോമാക്രമണത്തിന് പുറമേ കാനഡയിലുള്ള സിന്തറ്റിക് ക്രൂഡ് പ്ലാന്റുകളിൽ അഗ്‌നിബാധയെ തുടർന്ന് ഉത്പ്പാദനം കുറച്ചതും ലോകവിപണിയിൽ എണ്ണയുടെ വില ഇനിയും ഉയരാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്.

ആഗോളതലത്തിൽ എണ്ണ ഉത്പ്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിൽ ഇതുവരെ ഉൾപ്പെടാത്ത കസാഖിസ്ഥാൻ എണ്ണ  ഉത്പ്പാദനം വർദ്ധിപ്പിച്ചത് വിപണിയിലെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിർത്താൻ സഹായിക്കുന്നുണ്ട്.

Post your comments