Global block

bissplus@gmail.com

Global Menu

വോഡഫോണ്‍ 4ജി ഉപഭോക്താക്കള്‍ക്ക് 40-ലധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര റോമിംഗ് സൗകര്യം

കൊച്ചി: രാജ്യത്തെ പ്രധാന ടെലികോം സേവനദാതക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ 4ജി ഉപഭോക്താക്കള്‍ക്ക് നാല്‍പ്പതിലധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര റോമിംഗ് സൗകര്യം അവതരിപ്പിച്ചു. ഉയര്‍ന്ന വേഗമുള്ള 4ജി നെറ്റ് വര്‍ക്കില്‍ ഇടതടവില്ലാതെ ഈ സേവനം ലഭ്യമാകും.

 സ്വന്തം നെറ്റ്‌വര്‍ക്കിലും മറ്റ് പങ്കാളികളുടെ നെറ്റ്‌വര്‍ക്കും വഴിയാണ് വോഡഫോണ്‍ വിദേശത്തു യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഈ റോമിംഗ് സൗകര്യം ലഭ്യമാക്കുന്നത്. വോഡഫോണിന്റെ അന്താരാഷ്ട്ര റോമിംഗ് പാക്ക് അനുസരിച്ച് ഇന്‍കമിംഗ് സൗജന്യമായി ലഭിക്കും. കൂടാതെ ഉപഭോക്താവിന്റെ നാട്ടിലെ നിരക്കില്‍ ഫോണ്‍ വിളിക്കാം, ഡാറ്റയും ഉപയോഗിക്കാം. 

 ബിസിനസിനും വിനോദ സഞ്ചാരത്തിനും മറ്റുമായി വിദേശത്തു പോകുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ റോമിംഗ് സൗകര്യം വളരെ പ്രയോജനകരമാണെന്ന് വോഡഫോണ്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ പറഞ്ഞു.

യുഎസ്എ, യുഎഇ, യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, അയര്‍ലന്‍ഡ്, സ്‌പെയിന്‍, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, മലേഷ്യ, തുര്‍ക്കി, ബെല്‍ജിയം, നെതര്‍ലന്‍ഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്‌ളിക്, പോര്‍ച്ചുഗല്‍, റൊമേനിയ, അല്‍ബേനിയ, ഹംഗറി, ലക്‌സംബര്‍ഗ്, കാനഡ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ജപ്പാന്‍, കൊറിയ, റഷ്യ, തായ്‌വാന്‍, മൗറീഷ്യസ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഈ റോമിംഗ് സേവനം ലഭ്യമാക്കുന്ന ആദ്യത്തെ ടെലികോം സേവനദാതാവാണ് വോഡഫോണ്‍. നിലവിലുള്ള 3ജി റോമിംഗ് സേവനമുള്ളവര്‍ക്ക് അധികമായി പണം നല്‍കാതെ ഈ സേവനം ലഭ്യമാകും. 

അന്താരാഷ്ട്ര യാത്രക്കാരുടെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ട് വോഡഫോണ്‍ സൗജന്യ ഇന്‍കമിംഗ് കോള്‍ ലഭിക്കുന്ന തരത്തില്‍ അടുത്തയിടെ  ഐ-റോംഫ്രീ പുറത്തിറക്കിയിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര ഔട്ട്‌ഗോയിംഗ് കോളിനും ഒരു എംബി ഡാറ്റയ്ക്കും ഒരു രൂപയാണ്  ഇതില്‍ ഈടാക്കുക. 

 

Post your comments