Global block

bissplus@gmail.com

Global Menu

മഹേഷ് കുമാര്‍ ജെയിന്‍ ഐ.ഡി.ബി.ഐ. ബാങ്ക് മാനേജിങ് ഡയറക്ടർ

കൊച്ചി: ഐ.ഡി.ബി.ഐ. ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി മഹേഷ് കുമാര്‍ ജെയിന്‍ ചുമതലയേറ്റു. ഇതിനു മുന്‍പ് ഇന്ത്യന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. 

2013 സെപ്റ്റംബറില്‍ ഇന്ത്യന്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം കോര്‍പ്പറേറ്റ്, ചെറുകിട വായ്പകള്‍, ബാങ്കിങ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, റിസ്‌ക്ക് മാനേജുമെന്റ്, ചെറുകിട ഇടത്തരം വായ്പകള്‍ തുടങ്ങി നിരവധി പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഒദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സിന്‍ഡിക്കേറ്റ് ബാങ്ക് ജനറല്‍ മാനേജറായും പ്രവര്‍ത്തിച്ചിരുന്നു. 

 

Post your comments