Global block

bissplus@gmail.com

Global Menu

സംസ്ഥാനത്ത് കറൻസി ക്ഷാമം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കറൻസി ക്ഷാമം രൂക്ഷമായതോടെ ട്രഷറികളിൽ പണലഭ്യത കുറഞ്ഞു. ഈ  മാസം ശമ്പളവും, പെൻഷനും വിതരണം ചെയ്യുന്നത് മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ട്രഷറികളിൽ മാത്രമല്ല സംസ്ഥാനത്തെ മിക്ക എടിഎമ്മുകളിലും ഇതിനോടകം തന്നെ  പണം കാലിയായിക്കഴിഞ്ഞു.

സംസ്ഥാനം ആവശ്യപ്പെട്ട  നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകാത്തതാണ് നോട്ട് ക്ഷാമം ഇത്രയധികം രൂക്ഷമാകാൻ കാരണമായതെന്ന് ധനമന്ത്രി  ആരോപിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ നോട്ടുകൾ റിസർവ് ബാങ്ക് അനുവദിക്കുന്നുണ്ട്. ആർബിഐ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി മാറുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി. 

ഇതിനിടെ കോട്ടയത്ത് ട്രഷറിയിൽ ആവശ്യത്തിന് പണമില്ലാത്തതിനെ തുടർന്ന്  ജീവനക്കാരുടെ ശമ്പളവും, പെൻഷനും വിതരണം ചെയ്യുന്നത് മുടങ്ങി.  ട്രഷറി  റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ട തുക 5.82 കോടി രൂപയാണ്. എന്നാൽ ലഭിച്ചത് വെറും ഒന്നരക്കോടി രൂപ മാത്രമായിരുന്നു. 

കൂടാതെ സംസ്ഥാനത്ത്  മദ്യശാലകൾ പൂട്ടിയതുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടം വളരെ വലുതാണ്. ഇതിനെ നേരിടാൻ ചെലവ് ചുരുക്കൽ നയം ആവശ്യമായി വരുമെന്നും, ഈ  പ്രതിസന്ധി നേരിടാൻ നികുതി പിരിവ് ഊർജ്ജിതമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.

Post your comments