Global block

bissplus@gmail.com

Global Menu

200 രൂപയുടെ നോട്ടുകൾ എത്തും

മുംബൈ : 2000 രൂപയുടെ പുതിയ നോട്ടുകൾ  പുറത്തിറക്കിയതിന് പിന്നാലെ 200 രൂപയുടെ നോട്ട് പുറത്തിറക്കാൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നതായി ദേശീയ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

റിസർവ് ബാങ്ക്  ഓഫ് ഇന്ത്യയുടെ  ബോർഡ്  യോഗത്തിൽ  200  രൂപയുടെ  നോട്ട് അച്ചടിക്കാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകിയതായി സൂചനയുണ്ട്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ആർബിഐ ബോർഡ് യോഗം കൂടിയത്. 

ഇനി  സർക്കാരിന്റെ  അനുമതി കൂടി ലഭിക്കുന്നതോടെ 200 രൂപയുടെ നോട്ടിന്റെ അച്ചടി ജൂണിന് ശേഷം ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഇതിനെ സംബന്ധിക്കുന്ന ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ റിസർവ് ബാങ്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 200  രൂപയുടെ  പുതിയ നോട്ടുകൾ കൂടി എത്തുന്നതോടെ രാജ്യത്തെ ചില്ലറ ക്ഷാമത്തിന് ഒരുപരിധി വരെ അയവ് വരുമെന്നാണ് പ്രതീക്ഷ. 

കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പഴയ 1000-ത്തിന്റെയും, 500 ന്റെയും നോട്ടുകൾ പ്രധാന മന്ത്രി 2016 നവംബർ എട്ടിന് പിൻവലിച്ചിരുന്നു.

അതിന് പകരമായി 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകൾ പുറത്തിറക്കി. അതിന് തൊട്ട് പിന്നാലെയാണ് ഇപ്പോൾ 200 രൂപയുടെ നോട്ടുകൾ  ഇറക്കാനുള്ള  ശ്രമം. 

Post your comments