Global block

bissplus@gmail.com

Global Menu

ഐഷര്‍ പൊളാരിസ് മള്‍ട്ടിക്‌സ്, തിരുവനന്തപുരത്തും പത്തനംതിട്ടയിലും

തിരുവനന്തപുരം:  ഐഷര്‍ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ് മള്‍ട്ടിക്‌സ് എന്ന ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഉപയോഗ വാഹനം തിരുവനന്തപുരത്തും പത്തനംതിട്ടയിലും പുറത്തിറക്കി. തിരുവനന്തപുരത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ശിവാജി മെഗാ മോട്ടോര്‍സും പത്തനംതിട്ടയിലാരംഭിച്ച നൈനാന്‍ മോട്ടര്‍സും സ്വതന്ത്ര വ്യപാരികളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന വാഹനത്തിന്റെ ആദ്യ ഡീലര്‍ഷിപ്പും സ്വന്തമാക്കി. 

പുതിയ ഡീലര്‍ഷിപ്പുകളായ ശിവാജി മെഗാ മോട്ടോര്‍സ് നെയ്യാറ്റിൻകര,  നൈനാന്‍ മോട്ടോര്‍സ്, പത്തനംതിട്ട എന്നിവ ഐഷര്‍ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പങ്കജ് ദുബെ ഉദ്ഘാടനം ചെയ്തു. MX വേരിയന്റിലുള്ള മള്‍ട്ടിക്‌സ് വാഹനങ്ങളുടെ മുഴുവന്‍ ശ്രേണി വാഹനങ്ങളും ആക്‌സസറികളും സേവനങ്ങളും മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഡീലര്‍ഷിപ്പ് വഴി ലഭ്യമാകും. നാലു നിറങ്ങളില്‍ പുറത്തിറങ്ങുന്ന MX വേരിയന്റ് 3,49,000 രൂപയ്ക്ക് (എക്‌സ് ഷോറൂം കേരളം) ലഭ്യമാകും. 

നിലവിലെ നാലുചക്ര വാഹനങ്ങള്‍ അനുയോജ്യമല്ലെന്നു കരുതുന്ന സ്വതന്ത്ര വ്യാപാരികള്‍ക്കിണങ്ങുന്ന സവിശേഷ 3 ഇന്‍ 1 വാഹനമാണ് മള്‍ട്ടിക്‌സെന്ന് ചടങ്ങില്‍ സംസാരിച്ച ഐഷര്‍ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പങ്കജ് ദുബെ അഭിപ്രായപ്പെട്ടു.

 

സമാനതകളില്ലാത്ത ഈ വാഹനം തിരുവനന്തപുരത്തും പത്തനംതിട്ടയിലും പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. 2999 രൂപയ്ക്ക് ആകര്‍ഷകമായ മുന്‍കൂര്‍ ബുക്കിംഗ് പാക്കേജിലൂടെയും റീട്ടെയല്‍ ഫിനാന്‍സ് പങ്കാളികളുമായുള്ള സഹകരണത്തിലൂടെയും മള്‍ട്ടിക്‌സ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 

Post your comments