Global block

bissplus@gmail.com

Global Menu

സൗജന്യ യൂണിഫോം: ഉല്‍പാദകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  2018-2019 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂള്‍ യൂണിഫോം നല്‍കുന്ന പദ്ധതിയിലേയ്ക്ക് മാത്രമായി ഉല്‍പാദനം നടത്താന്‍ തയാറുള്ള നെയ്ത്തുകാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ തങ്ങളുടെയും തറികളുടെയും വിവരങ്ങള്‍ ഏപ്രില്‍ മൂന്നിന് മുന്‍പായി താലൂക്ക് വ്യവസായ ഓഫീസുകളിലോ വെള്ളയമ്പലത്തെ ജില്ലാ വ്യവസായ കേന്ദ്രത്തിലോ നല്‍കണം.  കൈത്തറി സഹകരണ സംഘങ്ങള്‍ക്കും ഈ മേഖലയിലെ സ്വകാര്യ സംരംഭകര്‍ക്കും അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

Post your comments