Global block

bissplus@gmail.com

Global Menu

ട്രയംഫ് ബോൺവിൽ ബോബെർ ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മോട്ടോർ സൈക്കിൾ കമ്പനിയായ ട്രയംഫ് തങ്ങളുടെ പുതിയ പ്രീമിയം മോട്ടോർ സൈക്കിൾ ബോൺവിൽ ബോബെർ ഇന്ത്യയിൽ അവതരിപ്പിച്ചു. ബോൺവിൽ ബോബെറിന്റെ ഡൽഹി എക്സ്-ഷോറൂം വില 9.09 ലക്ഷം രൂപയാണ്.

1200 സിസി ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എൻജിനാണ് ബോൺവിൽ ബോബെറിന് നൽകിയിരിക്കുന്നത്. 76  ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിൽ 106 എൻഎം ടോർക്കാണ് ഉൽപ്പാദിപ്പിക്കുന്നത്. 

ബോൺവിൽ ബോബെറിൽ ആറ് സ്പീഡ് ഗിയർ ബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകർഷകമായ  സിംഗിൾ സീറ്റുമായി വിപണിയിലെത്തിയ ബോൺവിൽ ബോബെറിന്റെ സീറ്റിങ്ങ് സംവിധാനം പുനഃക്രമീകരിക്കാനാകും. 

അഡ്ജസ്റ്റബിൾ ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് റൈഡിങ് മോഡുകൾ ഉൾപ്പെടുത്തിയാണ്  ബോബെർ പുറത്തിറക്കിയിരിക്കുന്നത്.

പത്ത്  മോഡലുമായി കമ്പനി ആദ്യമായി ഇന്ത്യയിൽ  എത്തുന്നത് 2013-ലാണ്. നിലവിൽ കമ്പനിയുടെ അഞ്ച് ശ്രേണികളിൽപ്പെട്ട 17 മോഡലുകൾ ഇന്ത്യയിൽ ലഭ്യമാണ്.

Post your comments