Global block

bissplus@gmail.com

Global Menu

ഇനി സ്വർണ്ണം വിറ്റാൽ പരമാവധി കൈപ്പറ്റാവുന്ന തുക 10000 രൂപ

മുംബൈ: ഇനി സ്വർണം വിറ്റ് നേടാവുന്ന പരമാവധി തുക 10000 രൂപയാക്കി കുറച്ചു. ഫിനാൻസ് ബിൽ ഭേദഗതി ചെയ്തതിനെ തുടർന്നാണ് തുക 10000 രൂപയാക്കി കുറച്ചിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ ഈ നിയമം നിലവിൽ വരും. നിലവിൽ സ്വർണ്ണം വിറ്റ് ലഭിക്കുന്ന പരമാവധി തുക 20,000  രൂപയാണ്.

പുതിയ നിയമ പ്രകാരം ഇടപാടുകാരന് സ്വർണ്ണം വിറ്റ് കൈപ്പറ്റാവുന്ന പരമാവധി  തുക 10000  രൂപയാണ്. പുറമെയുള്ള തുക ചെക്കായോ, ഓൺലൈൻ ട്രാൻസ്ഫർ വഴിയോ കൈമാറ്റം ചെയ്യാവുന്നതാണ്. എന്നാൽ  ഈ  നിയമത്തിൽ നിന്ന് രക്ഷനേടാൻ സ്വർണ്ണ വ്യാപാരികൾ ഇടപാടുകാരിൽ  നിന്ന് രണ്ടോ , മൂന്നോ തവണകളായി സ്വർണ്ണം വാങ്ങിയതായി കാണിച്ചാൽ   നികുതി വകുപ്പ് പിടികൂടുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. കൂടാതെ ഒരു കുടുംബത്തിലെ തന്നെ പല വ്യക്തികളിലൂടെ സ്വർണ്ണം വിൽപ്പന നടത്തിയാലും നികുതി വകുപ്പ് പിടികൂടും. 

ഗ്രാമീണ മേഖലയിൽ ഒട്ടുമിക്ക ആളുകളും പല ആവശ്യങ്ങൾക്കായി സ്വർണ്ണം വിറ്റ് പണം  കണ്ടെത്തി ആവശ്യങ്ങൾ   നിറവേറ്റുന്നവരാണ്. എന്നാൽ  ബാങ്കിങ് മേഖല അത്രകണ്ട് പരിചിതമല്ലാത്ത ഇത്തരക്കാരുടെ  ഇടയിൽ ഈ പുതിയ   നിയമം  തികച്ചും ഒരു വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തുക . 

Post your comments