Global block

bissplus@gmail.com

Global Menu

ബ്രിട്ടനിൽ പുതിയ ഒരു പൗണ്ട് നാണയം പുറത്തിറങ്ങി

ലണ്ടൻ:  ബ്രിട്ടനിൽ പുതിയ ഒരു പൗണ്ട് നാണയം പുറത്തിറങ്ങി. ബ്രിട്ടനിൽ 30 വർഷമായി പ്രചാരത്തിലുണ്ടായിരുന്ന പഴയ  ഒരു  പൗണ്ടിന് പകരമാണ് പുതിയ ഒരു  പൗണ്ട്  നാണയം  പുറത്തിറക്കിയിരിക്കുന്നത്. പഴയ സ്വർണ്ണ നിറമുള്ള നാണയത്തിന് പകരം പന്ത്രണ്ട്  വശങ്ങളുള്ള നാണയമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വ്യാജനിർമ്മാണം നടത്താൻ കഴിയാത്ത വിധത്തിൽ  സുരക്ഷാ മുദ്രകളോടെയാണ് ഈ പുതിയ നാണയം നിർമ്മിച്ചിരിക്കുന്നത്.

പുതിയ നാണയങ്ങൾ വിപണിയിൽ എത്തിയെങ്കിലും പഴയ നാണയങ്ങളുടെ മൂല്യം ഒക്ടോബർ  15 വരെ നിലനിൽക്കും. ഈ  കാലയളവിൽ രണ്ട് നാണയങ്ങളും  ഇടപാടുകൾക്ക്  ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഒക്ടോബർ 15-ന് ശേഷം പഴയ നാണയത്തിന് വിപണി മൂല്യം ഉണ്ടായിരിക്കുന്നതല്ല. രാജ്യത്ത് വ്യാപകമായി കള്ളനായണങ്ങൾ  പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ ആകൃതിയിൽ  നാണയം പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഒരു പൗണ്ട് നാണയത്തിന്റെ മുപ്പത് എണ്ണം എടുത്താൽ അതിൽ ഒരെണ്ണം കള്ളനാണയമാണെന്നാണ് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 

നിലവിലെ നാണയത്തിനേക്കാൾ ഭാരം കുറഞ്ഞതാണ് പുതിയ നാണയം. നാണയത്തിന്റെ ഒരു വശത്ത് രാജ്ഞിയുടെ  മുഖചിത്രവും, മറുവശത്ത് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്,  നോർത്തേൺ അയർലൻഡ് എന്നീ ഫെഡറൽ സ്റ്റേറ്റുകളെ സൂചിപ്പിക്കുന്ന റോസ്‌, ലീക്ക്, തിസിൽ, ഷാംറോക്ക് എന്നീ പുഷ്പങ്ങളുടെ മുദ്രകളുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള വൃത്തത്തിന് പുറത്ത് പന്ത്രണ്ട് വശങ്ങളുള്ള  സ്വർണ്ണനിറത്തിലുള്ള ചുറ്റോടു കൂടിയതാണ് പുതിയ നാണയം. കൂടാതെ ഈ നാണയത്തിൽ വളരെയധികം സുരക്ഷാ മുദ്രണങ്ങളുണ്ട്. കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്ത തടിപ്പുകളും, മൈക്രോ ലൈറ്റിംങ്ങും ഉൾക്കൊള്ളിച്ചാണ് പുതിയ  നാണയങ്ങൾ പുറത്തിറക്കിരിക്കുന്നത്.ബ്രിട്ടനിൽ പുതിയ ഒരു പൗണ്ട് നാണയം പുറത്തിറങ്ങി

 

Post your comments