Global block

bissplus@gmail.com

Global Menu

എയര്‍ ഇന്ത്യ ലാഭത്തിലേക്ക് പറക്കുന്നു

 

നഷ്ടത്തിന്റെ കയത്തില്‍ നിന്നു ലാഭത്തിലേക്ക് പറക്കുന്ന സൂചന നല്‍കി എയര്‍ ഇന്ത്യ. നഷ്ടത്തില്‍നിന്ന് കഴിഞ്ഞ പാദവര്‍ഷത്തില്‍ കമ്പനി 14.6 കോടിയുടെ ലാഭമുണ്ടാക്കിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിമാന ഇന്ധന വിലയിലുണ്ടായ കുറവാണ് കമ്പനിയെ  ലാഭത്തിലെത്താന്‍ സഹായിച്ചത്

ഡിസംബറില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 2070 കോടിയിലെത്തി. ആറരശതമാനത്തിന്റെ വര്‍ദ്ധന. തൊട്ടുമുമ്പത്തെ വര്‍ഷം 1944 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 2014 - 2015 വര്‍ഷം ഇതുവരെ എയര്‍ ഇന്ത്യയ്ക്ക് 169.47 ലക്ഷം യാത്രക്കാരുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 154.06 ലക്ഷം ആയിരുന്നു.

കമ്പനി കഴിഞ്ഞ വര്‍ഷങ്ങളില്‍ മെച്ചപ്പെടലിന്റെ സൂചനകള്‍ നല്‍കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2013-14ല്‍ 391 കോടി വരുമാനമുണ്ടാക്കിയ കമ്പനി 2014-15ല്‍ 418.8 കോടിയായി വരുമാനം ഉയര്‍ത്തി. വിമാനങ്ങളുടെ എണ്ണം 93ല്‍നിന്ന് 99 ആയി. 2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായുള്ള ലയനത്തിന് ശേഷമാണ് എയര്‍ ഇന്ത്യ വലിയ നഷ്ടത്തിലേക്ക് പറന്നത്.

Post your comments