Global block

bissplus@gmail.com

Global Menu

സബ് വേ പുതിയ 100 ഔട്ട്ലെറ്റുകൾ കൂടി തുറക്കുന്നു

ന്യൂഡൽഹി: പ്രമുഖ  സബ്മറൈൻ സാൻഡ്വിച്ച് റെസ്റ്റോറന്റായ സബ് വേ അടുത്ത 12  മാസങ്ങൾക്കുള്ളിൽ 100 പുതിയ ഔട്ട് ലെറ്റുകൾ ഇന്ത്യയിൽ  ആരംഭിക്കുവാൻ പദ്ധതിയിടുന്നു. നിലവിൽ സബ് വേയ്ക്ക് 70  നഗരങ്ങളിലായി 600 ഔട്ട് ലെറ്റുകളാണ് രാജ്യത്ത്  പ്രവർത്തിക്കുന്നത് . 

പദ്ധതി പ്രകാരം മെട്രോ, നോൺ മെട്രോ നഗരങ്ങളിലും സബ് വേയുടെ പുതിയ ഔട്ട് ലെറ്റുകൾ ആരംഭിക്കും. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നി  സംസ്ഥാനങ്ങളിലെ നഗരങ്ങളെ കേന്ദ്രീകരിച്ചാകും സബ് വേയുടെ പുതിയ ഔട്ട് ലെറ്റുകൾ വ്യാപിപ്പിക്കുക. 

കൂടാതെ തമിഴ് നാട്ടിലും, ഗുജറാത്തിലും തങ്ങളുടെ  വ്യാപാര മേഖല കൂടുതൽ ശക്തിപ്പെടുത്തുമെന്നും സബ് വേ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ്  ലിമിറ്റഡിന്റെ കൺട്രി ഹെഡ് രഞ്ജിത്ത് തൽവാർ അഭിപ്രായപ്പെട്ടു. 

റായ്പൂർ, ഗ്വാളിയർ, അജ്മീർ, ജബൽപൂർ, നാഗ്പൂർ  എന്നിവിടങ്ങളിലും സബ് വേയുടെ  പുതിയ റെസ്റ്റോറന്റുകൾ തുറക്കാൻ പദ്ധതിയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Post your comments