Global block

bissplus@gmail.com

Global Menu

അവശ്യ മരുന്നുകളുടെ വില ഏപ്രിലിൽ വർദ്ധിപ്പിക്കും

ന്യൂഡൽഹി : രാജ്യത്ത്  ഏപ്രിൽ ഒന്ന്  മുതൽ അവശ്യമരുന്നുകളുടെ  വില വർദ്ധിക്കും. ഒന്നു മുതൽ  രണ്ട്  ശതമാനം വരെയാണ് വില വർധനയുണ്ടാവുക. വില വർദ്ധനവുമായി ബന്ധപ്പെട്ട്  എല്ലാ  മരുന്ന്  കമ്പനികളോടും മരുന്നുകളുടെ മൊത്ത വിലവിവരണ പട്ടിക ഉടൻ തന്നെ സമർപ്പിക്കാൻ ദേശീയ  മരുന്നു വില നിർണ്ണയ അതോറിറ്റി  (എൻപിപിഎ) നിർദ്ദേശിച്ചിട്ടുണ്ട്.

അർബുദം, മഞ്ഞപിത്തം, പ്രമേഹം, രക്തസമ്മർദ്ദം  തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകൾക്കും വില വർദ്ധിപ്പിക്കും.

മൊത്ത മരുന്ന് വ്യാപാരത്തിന്റെ ഒരു ശതമാനമാണ് വർദ്ധിപ്പിക്കുന്നത്. മരുന്ന് വില നിയന്ത്രണ  നിയമം അനുസരിച്ച്, മരുന്നുകളുടെ മൊത്തവ്യാപാര വില പട്ടികയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ആനുപാതികമായിട്ടാണ് മരുന്നുകളുടെ  വില നവീകരിക്കുന്നത്. 

കേന്ദ്ര സർക്കാരാണ് രാജ്യത്തെ അവശ്യമരുന്നുകളുടെ വില നിർണ്ണയിക്കുന്നത്.  കഴിഞ്ഞ സാമ്പത്തിക വർഷം 1.97 ശതമാനമാണ് മരുന്നിന്റെ വില വർദ്ധിപ്പിച്ചിരുന്നതെന്ന് കേന്ദ്ര  സാമ്പത്തിക ഉപദേശകർ സ്ഥിരീകരിച്ചു.

ഇപ്പോൾ, മരുന്നു  വിപണിയിൽ വിറ്റഴിക്കുന്ന ഒരു  ലക്ഷം  കോടിയുടെ മരുന്നുകളുടെ 30 ശതമാനം മാത്രമാണ് നേരിട്ടുള്ള  വില നിയന്ത്രണത്തിൽ ഉൾപ്പെടുന്നത്.  

Post your comments