Global block

bissplus@gmail.com

Global Menu

പിഎഫിൽ നിന്ന് 90% തുക ഭവന നിർമ്മാണത്തിന് പിൻവലിക്കാം

ന്യൂഡൽഹി:   വീട് നിർമ്മിക്കുന്നതിനോ , വാങ്ങുന്നതിനോ  പ്രൊവിഡന്റ് ഫണ്ടിൽ നിന്ന്  90 ശതമാനം തുക വരെ  പിൻവലിക്കാവുന്നതാണെന്ന് കേന്ദ്ര  സർക്കാർ.  പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തി ഭവന  വായ്പയുടെ മാസത്തവണ അടക്കാവുന്നതാണ്. ഇതിന് പുറമെ സ്ഥലം വാങ്ങുന്നതിനും ഈ  ഇളവുകൾ ലഭ്യമാണ്. 

ഈ  പദ്ധതി  പ്രകാരം  എംപ്ലോയീസ്  പ്രൊവിഡന്റ് ഫണ്ടിൽ അംഗങ്ങളായിട്ടുള്ള നാലു കോടി  ജീവനക്കാർക്കാണ് ഇതിലൂടെ  പ്രയോജനം  ലഭിക്കുന്നത്. രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയാണ് ഈ  കാര്യം അറിയിച്ചത്. 

 പത്ത് അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള സഹകരണ സംഘങ്ങൾ രൂപീകരിച്ചാൽ ഇപിഎഫ്  അംഗങ്ങൾക്ക്  ഈ  ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. 

പത്ത് അംഗങ്ങളുള്ള സഹകരണസംഘത്തിലോ, സൊസൈറ്റിയിലോ അംഗമായാൽ പിഎഫ്  തുകയുടെ 90 ശതമാനം ഭവന നിർമ്മാണത്തിന് ലഭിക്കുന്നതാണ്. 1952-ലെ ഇപിഎഫുമായി ബന്ധപ്പെട്ട നിയമത്തിനൊപ്പം ഒരു  പുതിയ ഖണ്ഡിക കൂടി എഴുതിച്ചേർക്കുമെന്ന് തൊഴിൽ  മന്ത്രി  അറിയിച്ചു. 

Post your comments