Global block

bissplus@gmail.com

Global Menu

വിജയം കൈവരിച്ച വനിതകളെ ആദരിച്ച് വോഡഫോണ്‍ ഫൗണ്ടേഷൻ

കൊച്ചി: വിവിധ മേഖലകളില്‍ അസാമാന്യ പ്രതിഭ തെളിയിച്ച് തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന മുന്നേറ്റം നടത്തിയ 50 വനിതകളുടെ നേട്ടങ്ങള്‍ വിവരിച്ചു കൊണ്ടുള്ള വോഡഫോണ്‍ ഫൗണ്ടേഷന്റെ കോഫി ടേബിള്‍ പുസ്തകമായ വിമണ്‍ ഓഫ് പ്യൂര്‍ വണ്ടര്‍ പുറത്തിറക്കി. അരുണ സുന്ദര്‍രാജന്‍, ഇറോം ശര്‍മ്മിള, ലക്ഷ്മി നാരായണ്‍ ത്രിപാഠി,  നന്ദിത ദാസ്, ശുഭ മണ്ഡല്‍, ടാനിയ സച്ച്‌ദേവ് തുടങ്ങി തങ്ങള്‍ നേരിട്ട വെല്ലുവിളികളെ മറി കടന്നു ജീവിത വിജയം നേടിയവരെയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. അവരുടെ ഉറച്ച വ്യക്തിത്വവും കഴിവും ധീരതയും വിവരിക്കുമ്പോള്‍ ഇതിലൂടെ തെളിഞ്ഞു വരുന്നത് ഇന്ത്യയിലെ അറിയപ്പെടാത്ത വനിതാ പോരാളികളുടെ മുഖങ്ങളാണ്. 

അന്താരാഷ്ട്ര വനിതാ വാരാചരണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് വോഡഫോണ്‍ ഫൗണ്ടേഷന്റെ കോഫി ടേബിള്‍ പുസ്തകത്തിന്റെ നാലാമതു പതിപ്പു പുറത്തിറക്കിയത്. വോഡഫോണ്‍ ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യുമായ സുനില്‍ സൂദ് ചടങ്ങില്‍ സംബന്ധിച്ചു.

ആദ്യ മൂന്നു പതിപ്പുകളുടെ വിജയത്തിനു പിന്നാലെ എത്തിയ നാലാമത്തെ പതിപ്പില്‍ ആദ്യ പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മേഖലകളിലെ  നിരവധി മുന്നേറ്റങ്ങളും അവതരിപ്പിക്കുന്നുണ്ട്. നഗര, ഗ്രാമീണ മേഖലകളില്‍ നിന്നും വൈവിദ്ധ്യമാര്‍ന്ന സാമ്പത്തിക, സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നും ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവരെയാണിങ്ങനെ അവതരിപ്പിക്കുന്നത്. 

Post your comments