Global block

bissplus@gmail.com

Global Menu

പേ ടിഎമ്മിൽ ക്രെഡിറ്റ് കാർഡ് വഴി പണം നിക്ഷേപിക്കുന്നതിന് ഫീസ്

ബാംഗ്ലൂർ : ക്രെഡിറ്റ്  കാർഡിന്റെ സഹായത്തോടു കൂടി പേ ടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിന് ഫീസ്  ഈടാക്കും. രണ്ടു ശതമാനം ഫീസാണ് ഉപഭോക്താക്കളിൽ നിന്ന്  ഈടാക്കുക . ക്രെഡിറ്റ്   കാർഡ്  ഉപയോഗിച്ച്  പേ ടിഎമ്മിൽ പണം  നിക്ഷേപിക്കുകയും അതിനുശേഷം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്ന പ്രവണത കൂടുതലായി കണ്ടു വരുന്ന  സാഹചര്യത്തിലാണ് ഈ  തീരുമാനം ഉണ്ടായിരിക്കുന്നത്. 

ഇടപാടുകൾക്ക്  വേണ്ടിയുള്ള തുക ലഭിക്കുന്നതിന് വേണ്ടിയാണ് വാലറ്റ്  ഉപയോഗിക്കുന്നവർ സാധാരണയായി ഇങ്ങനെ  ചെയ്യുന്നത്. അക്കൗണ്ടുകളിലേക്ക് വാലറ്റിലെ പണമിടപാടു നടത്തുന്നതിന് പേ ടിഎം ചാർജ്ജ് ഒന്നും ഈടാക്കുന്നില്ല.

അതുപോലെ ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴി പേ ടിഎമ്മിലേക്ക് പണമിടപാട് നടത്തുന്നതിനും ഫീസ് ഈടാക്കുന്നതല്ല. 

Post your comments