Global block

bissplus@gmail.com

Global Menu

​എഎംടി സംവിധാനവുമായി പുതിയ ടാറ്റ ടിയാഗോ വിപണിയിൽ

മുംബൈ : ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ സംവിധാനവുമായി പുതിയ ടാറ്റ ടിയാഗോ വിപണി കീഴടക്കാൻ എത്തി. ടാറ്റയുടെ എക്കാലത്തെയും  ജനപ്രിയ മോഡലുകളായ സെസ്റ്റ്, നാനോ തുടങ്ങിയ  വാഹനങ്ങളിലും ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ സംവിധാനം കമ്പനി  മുൻപ് അവതരിപ്പിച്ചിട്ടുണ്ട്. ടിയാഗോ എഎംടി യുടെ ഡൽഹി   എക്സ്ഷോറൂം വില 5.39 ലക്ഷം  രൂപയാണ്. ടാറ്റ  കഴിഞ്ഞ വർഷമാണ്   ഏപ്രിലിലാണ് ടിയാഗോ വിപണിയിൽ അവതരിപ്പിച്ചത്. 

ടിയാഗോ എഎംടി യുടെ  പെട്രോൾ പതിപ്പാണ് നിലവിൽ വിപണിയിൽ' ലഭ്യമായിട്ടുള്ളത്. ഇന്ത്യയിൽ  ഏകദേശം 600  ഓളം ഷോറൂമുകൾ  വഴി ഉപഭോക്താക്കൾക്ക് ടിയാഗോ എഎംടി സ്വന്തമാക്കാൻ കമ്പനി  അവസരമൊരുക്കിയിട്ടുണ്ട്. 1 .2 ലിറ്റർ പെട്രോൾ  എൻജിനാണ് വാഹനത്തിൽ 84 ബി എച്ച്പി കരുത്താണ് ഉള്ളത് .

റിവേഴ്‌സ്, മാനുവല്‍, ന്യൂട്ട്രല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ നാല് ഗിയറോടുകൂടിയാണ് പുതിയ ടിയാഗോ എത്തിയിരിക്കുന്നത്.  സ്‌പോര്‍ട്ട്, സിറ്റി എന്നിങ്ങനെയുള്ള  വ്യത്യസ്ത ഡ്രൈവിങ്ങ് മോഡുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടാറ്റ  കഴിഞ്ഞ വർഷം  ഏപ്രിലിലാണ്  ടിയാഗോ വിപണിയിൽ അവതരിപ്പിച്ചത്. 4000 ത്തിൽ  പരം ടിയാഗോ  യൂണിറ്റുകളാണ് ഒരു  വർഷത്തിനുള്ളിൽ ടാറ്റ  വിപണിയിൽ' എത്തിച്ചത്.

Post your comments