Global block

bissplus@gmail.com

Global Menu

ടൂണ്‍സ് ' ദ ഫ്‌ളൈയിങ് എലഫന്റ് ' പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ  ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത്  'ദ ഫ്‌ളൈയിങ് എലഫന്റ് ' ആഗോള പുരസ്‌കാരത്തിനുവേണ്ടിയുള്ള  ആനിമേഷന്‍ -ഹ്രസ്വചിത്ര മത്സരത്തിന്റെ എന്‍ട്രികള്‍ ക്ഷണിച്ചു .

തിരുവനന്തപുരത്ത് മെയ് മാസം ഏഴാം തീയതി നടക്കുന്ന 'ആനിമേഷന്‍ മാസ്റ്റേഴ്‌സ് സമ്മിറ്റ്  2017 'ന്റെ ഭാഗമായുള്ള മത്സരത്തിലേക്ക് ഏപ്രില്‍ 10 വരെ എന്‍ട്രികള്‍ സ്വീകരിക്കും. കഴിഞ്ഞ തവണ ശ്രീലങ്ക , ബംഗ്ലാദേശ് , നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായിരുന്നത് . അതിനാല്‍ ഈ തവണ ആഗോള തലത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത് .

ആനിമേഷന്‍ ഫീച്ചര്‍ ഫിലിം , ആനിമേഷന്‍ ഹ്രസ്വചിത്രം , വിദ്യാര്‍ത്ഥികളുടെ ഹ്രസ്വചിത്രം , ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം എന്നീ നാലു വിഭാഗങ്ങളിലാണ് മത്സരം . വ്യക്തികള്‍ക്കും സ്‌റുഡിയോകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 

വിദഗ്ധരടങ്ങുന്ന 12 അംഗ ജൂറി ഓരോ വിഭാഗത്തില്‍ നിന്നുമായി തെരഞ്ഞെടുക്കുന്ന മൂന്നുവീതം ചിത്രങ്ങളാണ് അന്തിമവിലയിരുത്തലിന് എത്തുക .. ആനിമേഷന്‍ മാസ്റ്റേഴ്‌സ് സമ്മിറ്റിനെത്തുന്ന പ്രഗത്ഭര്‍ ഇതില്‍ നിന്നും അന്തിമ വിജയികളെ കണ്ടെത്തും. മെയ് 7 ന് നടക്കുന്ന സമ്മിറ്റിന്റെ സമാപനച്ചടങ്ങില്‍   'ദ ഫ്‌ളൈയിങ് എലഫന്റ് ' പുരസ്‌കാരം പ്രഖ്യാപിക്കുകയും ട്രോഫികള്‍ സമ്മാനിക്കുകയും ചെയ്യും.

Post your comments