Global block

bissplus@gmail.com

Global Menu

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ

ന്യൂഡൽഹി:   അക്കൗണ്ടുകളിൽ ഇനി  മിനിമം ബാലൻസ്  ഇല്ലെങ്കിൽ പിഴ ഇടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. ഈ  നിയമം  ഏപ്രിൽ  ഒന്നു  മുതൽ  പ്രവർത്തികമാകും.ഓരോ  അക്കൗണ്ടുകളിലും  മിനിമം  തുകയായി  നിശ്ചയിച്ചിരിക്കുന്ന തുക  ഇല്ലെങ്കിൽ ഉപഭോക്താക്കളിൽ  നിന്ന് പിഴ ഈടാക്കും. 20  രൂപ  മുതൽ 100  രൂപ  വരെയാണ് പിഴയായി ഈടാക്കുക. 

ഗ്രാമപ്രദേശങ്ങളിൽ  1000  രൂപ, അർധനഗരങ്ങളിൽ  2000 രൂപ, നഗരങ്ങളില്‍   3000 രൂപ, മെട്രോ നഗരങ്ങളില്‍  5000 രൂപ എന്നിങ്ങനെയാണ് എസ്ബിഐ ഉപഭോക്താക്കൾ അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം  ബാലൻസ്. മിനിമം ബാലൻസിന്റെയും,  അക്കൗണ്ടിലെ ബാക്കിയുള്ള  തുകയുടെ അന്തരവും കണക്കിലാക്കിയാണ് പിഴ  ഈടാക്കുക. അക്കൗണ്ടിൽ  കുറവുള്ള  തുക  മിനിമം  ബാലൻസിന്റെ 50  ശതമാനത്തിനും, 75  ശതമാനത്തിനും  ഇടയിലാണെങ്കിൽ 75 രൂപയും,  സേവന നികുതിയുമാണ് ഉപഭോക്താവ് നൽകേണ്ടത്. എന്നാൽ  50  ശതമാനത്തിലും കുറവാണെങ്കിൽ 50 രൂപയും,  ടാക്സുമാണ് നൽകേണ്ടത്.  

 കൂടാതെ ബാങ്കിൽ നിന്ന്  മുന്ന്  തവണയിൽ  കൂടുതൽ  പണമിടപാട് നടത്തിയാൽ പിന്നീടുള്ള തവണകളിൽ ഓരോ  ഇടപാടിനും 50  രൂപ വീതം പിഴ ഈടാക്കുമെന്നും  ബാങ്ക്  അറിയിച്ചു.  എന്നാൽ  ബാങ്കിൽ  നിന്ന്  പണം  പിൻവലിക്കുന്നതിനുള്ള രൂപയുടെ  പരിധിയിൽ  മാറ്റമില്ല. 

Post your comments