Global block

bissplus@gmail.com

Global Menu

പ്രവാസി ക്ഷേമനിധി പെൻഷൻ 500-ൽ നിന്ന് 2000 രൂപയിലേക്ക്

തിരുവനന്തപുരം: പ്രവാസികൾക്ക്  ഏറെ പ്രതീക്ഷ നൽകി സംസ്ഥാന  സർക്കാരിന്റെ രണ്ടാം ബജറ്റ്.  പ്രവാസികളുടെ  ക്ഷേമനിധി പെൻഷൻ  500 രൂപയിൽ   നിന്ന് 2000  രൂപയിലേക്ക് ഉയർത്തി. കൂടാതെ  പ്രവാസികളുടെ  പുനരധിവാസത്തിനും  നൈപുണ്യ വികസനത്തിനും  18 കോടി  രൂപ അനുവദിച്ചിട്ടുണ്ട് .  ബജറ് അവതാരണ വേളയിൽ  ധനമന്ത്രി തോമസ് ഐസക്കാണ്  ഈക്കാര്യം അറിയിച്ചത്. 

പ്രവാസികളുടെ  ഓൺലൈൻ ഡാറ്റ ബെയ്സ് തയ്യാറാക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷുറൻസ് പാക്കേജും ഏർപ്പെടുത്തുന്നതാണ്. എത്താനായി  അഞ്ച്  കോടി  രൂപയാണ്  വകയിരുത്തിയിരിക്കുന്നത്. വിദേശത്തുള്ള എല്ലാ മലയാളികളെയും  ഇതിൽ രജിസ്റ്റർ ചെയ്യൂപ്പിക്കുകയാണ്  ഇതിന്റെ പ്രധാന  ലക്ഷ്യം. വിദേശ മലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് 'ലോക കേരള സഭ' സ്ഥാപിക്കും. ജനസംഖ്യാ ആനുപാതത്തിൽ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമസഭാംഗങ്ങളും അംഗങ്ങളായിരിക്കും. 

ഈ വർഷം ആരംഭിക്കുന്ന പ്രവാസി  ചിട്ടി പദ്ധതികളിലൂടെ ലഭിക്കുന്ന പണം തീരദേശ- മലയോര ഹൈവേകളുടെ  നിർമ്മാണത്തിന് വേണ്ടി ഉപയോഗിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ജൂൺ മാസത്തിൽ ആരംഭിക്കുന്ന  ചിട്ടിയിൽ  ഒരു  ലക്ഷം പ്രവാസികളെയെങ്കിലും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.

Post your comments