Global block

bissplus@gmail.com

Global Menu

എന്‍ജിനീയറിംഗ് സൊലൂഷന്‌സ് മേഖലയില്‍ കേരളത്തിന് മികച്ച സാധ്യതകള്‍: ക്വസ്റ്റ് ഗ്ലോബല്‍

തിരുവനന്തപുരം: എന്‍ജിനീയറിംഗ് സൊലൂഷന്‍സ് മേഖലയില്‍ മികച്ച വളര്‍ച്ചാ സാധ്യതയാണ് കേരളത്തിനുള്ളതെന്നും 2000 ത്തിലധികം പേരെ ഉടനെ റിക്രൂട്ട് ചെയ്യുമെന്നും ടെക്‌നോപാര്‍ക്കിലെ ക്വസ്റ്റ് ഗ്ലോബല്‍ കേന്ദ്രം മേധാവി എസ്. നാരായണന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സെമിനാറില്‍ പറഞ്ഞു.

ആഗോളതലത്തില്‍ ഒന്‍പത് രാജ്യങ്ങളിലായി 38 കേന്ദ്രങ്ങളുണ്ട് ക്വസ്റ്റ് ഗ്ലോബലിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഓഫീസ്. 2000 ത്തിലധികം ജീവക്കാരാണ് ഇപ്പോള്‍ തൊഴില്‍ ചെയ്യുന്നത്. ഇത് 2020 ലേക്ക് 4000 മുതല്‍ 5000 വരെയെത്തുമെന്ന് നാരായണന്‍ പറഞ്ഞു. ഏറോ എന്‍ജിന്‍, ഏറോ സ്‌പെയിസ് ആന്റ് ഡിഫന്‍സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പവര്‍, ഓയില്‍, ഗ്യാസ് മേഖലയിലെ ലോകോത്തര കമ്പനികളുമായി ബിസിനസ് ബന്ധമുള്ള ക്വസ്റ്റ് ഗ്ലോബലിന്റെ ആസ്ഥാനം സിംഗപ്പൂരാണ്. ടെക്‌നോപാര്‍ക്ക് നെസ്റ്റ് സോഫ്റ്റ് വെയറിനെ ഏറ്റെടുത്താണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. 

2020 ഓടെ ബില്യണ്‍ ഡോളര്‍ കമ്പനി എന്ന ലക്ഷ്യത്തിലെത്തുകയാണ് കമ്പനിയുടെ ഉദ്ദേശമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. അജയ് പ്രഭു പറഞ്ഞു. 2020 ലേക്ക് ആഗോളതലത്തില്‍ 8000 പേരില്‍ നിന്നും 20,000 പേര്‍ തൊഴില്‍ചെയ്യുന്ന സ്ഥാപനമായി ക്വസ്റ്റ് ഗ്ലോബല്‍ മാറും.

കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജ് തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മേഖലയിലെ സാദ്ധ്യതകളെപ്പറ്റിയുള്ള ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നതായും നാരായണന്‍ അറിയിച്ചു. എയര്‍ബസ്, ജനറല്‍ ഇലക്ട്രിക്കല്‍സ്, മേല്‍സിഡസ് ബെന്‍സ് തുടങ്ങിയ ആഗോള കമ്പനികളില്‍ നിന്നും അംഗീകാരങ്ങള്‍ നേടിയ കമ്പനിയാണ് ക്വസ്റ്റ് ഗ്ലോബല്‍.

Post your comments