Global block

bissplus@gmail.com

Global Menu

പ്രതിസന്ധി നേരിടാൻ ബംഗാളിൽ നിന്ന് അരി

തിരുവനന്തപുരം: സംസ്ഥാനത്ത് അരി  വില  നിയന്ത്രിക്കാൻ പശ്ചിമബംഗാളിൽ നിന്ന് അരി  ഇറക്കുമതി ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമസഭയിൽ ഇത്  സംബന്ധിക്കുന്ന ചോദ്യോത്തര വേളയിലാണ് കുറഞ്ഞ വിലക്ക് അരി എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചത്.

മാർച്ച് പത്തിന് മുൻപ് പശ്ചിമബംഗാളിൽ നിന്ന് അരി സംസ്ഥാനത്ത് എത്തിക്കാനാണ് സർക്കാർ  ശ്രമിക്കുന്നത്. 

ഇതര സംസ്ഥാനങ്ങളിൽ  നിന്നുള്ള അരിയുടെ  വരവ് ഗണ്യമായി  കുറഞ്ഞ  സാഹചര്യത്തിലാണ് അരിയുടെ  വില  കുത്തനെ ഉയർന്നതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. വിതരണക്കാർ അരി കേരളത്തിന് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ  സർക്കാരിന്റെ കാലത്ത് അരി വാങ്ങിയതിന്റെ കുടിശ്ശിക വിതരണക്കാർക്ക് നൽകാത്തത് സംസ്ഥാനത്തിന്  വലിയ  പേരുദോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.

157  കോടി  രൂപയാണ് വിതരണക്കാർക്ക് കുടിശ്ശിക  ഇനത്തിൽ കേരളം  നൽകാനുള്ളതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. കൂടാതെ  കൺസ്യൂമർഫെഡ് വഴി   വില കുറഞ്ഞ അരി നൽകാനും  സർക്കാർ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2000  നീതി സ്റ്റോറുകൾ   ഉടൻ  പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം  അറിയിച്ചു.  

 

Post your comments