Global block

bissplus@gmail.com

Global Menu

ഗൾഫിൽ ചുവടുറപ്പിച്ച് ഫെഡറൽ ബാങ്ക്

ദുബായ്: ദുബായിൽ  തങ്ങളുടെ ചുവടുറപ്പിച്ച് ഫെഡറൽ ബാങ്ക്. ദുബായിൽ ശാഖയും ബഹറൈനില്‍ പ്രതിനിധി കാര്യാലയവും തുടങ്ങാനാണ്  ഫെഡറൽ  ബാങ്കിന് അനുമതി  ലഭിച്ചിരിക്കുന്നത്. കേരളം ആസ്ഥാനമായുള്ള  ഫെഡറൽ  ബാങ്ക്  ആറ് മാസത്തിനകം തങ്ങളുടെ രണ്ട്  ഓഫീസുകളും പ്രവർത്തനക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. 

നിലവിൽ ദുബായിലും, അബുദാബിയിലുമുള്ള പ്രതിനിധികാര്യാലങ്ങളിലൂടെയുള്ള സേവനങ്ങൾ  കൂടുതൽ  മെച്ചപ്പെടുത്തുന്നതിന് ഈ  നീക്കം ഫെഡറൽ  ബാങ്കിനെ ഏറെ സഹായിക്കുമെന്നാണ്  ബാങ്കിന്റെ  എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഗണേഷ് ശങ്കരന്‍ അറിയിച്ചു.ദുബായിലെ  ഡി.ഐ.എഫ്.സി.യി ൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന  ശാഖയിൽ  ഹോള്‍സെയില്‍ ബാങ്കിങ് പ്രവർത്തനങ്ങളായിരിക്കും നടക്കുക. 

ഇതുകൂടാതെ അമേരിക്ക, കാനഡ, സിംഗപ്പൂര്‍, യു.കെ, കുവൈത്ത്, ഖത്തര്‍,  എന്നിവിടങ്ങളിലും ഫെഡറൽ ബാങ്കിന്റെ  പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനും പദ്ധതികള്‍ നടക്കുന്നതായി  അദ്ദേഹം അറിയിച്ചു. ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ  14  ശതമാനം  നടക്കുന്നത്  ഫെഡറൽ ബാങ്കിലൂടെയാണ്.

ബാങ്കിലെ പ്രവാസി നിക്ഷേപം  ഏകദേശം 35,000  കോടി  രൂപയോളം  വരും.   വളരെ  വിദൂരമായ  ഗ്രാമങ്ങളിൽ  പോലും രൂപ എത്തിക്കാൻ ബാങ്കിന് സാധിക്കുന്നത് ഫെഡറൽ ബാങ്കിന്റെ  ഏറ്റവും  വലിയ പ്രത്യേകതയാണ് 

Post your comments