Global block

bissplus@gmail.com

Global Menu

പി.എഫ് അംഗങ്ങൾക്ക് ഭവന പദ്ധതി ഒരുക്കി കേന്ദ്രം

ന്യൂഡൽഹി :  പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് വേണ്ടി ഭവന  പദ്ധതി  ഒരുക്കി കേന്ദ്ര സർക്കാർ. പദ്ധതി  പ്രകാരം അംഗങ്ങൾക്ക് തങ്ങളുടെ പി.എഫ് തുകയിൽ നിന്ന് ഓരോ  മാസവും  ഭവന വായ്പ്പയുടെ  തുക  അടയ്ക്കാവുന്നതാണ്. വരുന്ന മാർച്ച്  എട്ട്  മുതൽ  ഈ പദ്ധതി പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ്  കേന്ദ്ര സർക്കാർ. 

പദ്ധതിൽ 20 അംഗങ്ങളിൽ കുറയാത്ത ജീവനക്കാർ ചേർന്നാണ് ഹൗസിങ് സൊസൈറ്റി രൂപവത്കരിക്കുക. ഈ  ഹൗസിങ് സൊസൈറ്റി ബാങ്ക് /  ബിൽഡേഴ്‌സുമായും,  ഇ.പി.എഫ്.ഒ. യുമായും  സഹകരിച്ച്  പദ്ധതി  നടപ്പാക്കാനുള്ള കരാറുണ്ടാക്കും. ഇ.പി.എഫിലെ നാലു കോടി അംഗങ്ങൾക്കാണ് ഈ  പദ്ധതിയിലൂടെ  പ്രയോജനം ലഭിക്കുന്നത്. 

പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് വായ്പ്പ തിരിച്ചടക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പി.എഫ് വഴി  നൽകുന്നതായിരിക്കും.  പി എഫ്  മുഖേനയുള്ള  പദ്ധതിയിൽ പ്രധാന മന്ത്രിയുടെ ആവാസ് യോജന ഉൾപ്പെടെ നിരവധി  ഭവന  പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Post your comments