Global block

bissplus@gmail.com

Global Menu

വാട്ട്സാപ്പിന് ഇന്ത്യയിൽ 20 കോടി ഉപഭോക്താക്കൾ

ന്യൂഡൽഹി: ഇന്ത്യയിൽ  20 കോടി  ഉപഭോക്താക്കളാണ് മാസംതോറും പ്രമുഖ മൊബൈൽ മെസ്സേജിങ് അപ്ലിക്കേഷനായ വാട്ട്സാപ്പ്  ഉപയോഗിക്കുന്നത്. ഈ  വിവരം വാട്ട്സാപ്പിൻ്റെ  സി.ഇ.ഒ തൻറെ ട്വിറ്റർ പോസ്റ്റിലൂടെയാണ് അറിയിച്ചത്.  

കഴിഞ്ഞ  വർഷം  നവംബറിൽ 160 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിൽ വാട്ട്സാപ്പിന് ഉണ്ടായിരുന്നത്. അതിനുശേഷമുള്ള  കാലയളവിൽ വലിയ ഒരു  വർദ്ധനവാണ് വാട്ട്സാപ്പിന് ഇന്ത്യയിൽ  ഉണ്ടായിരിക്കുന്നത്. വാട്ട്സാപ്പിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ  ഒരു  വലിയ വിപണിയാണെന്നും അദ്ദേഹം അറിയിച്ചു . ആഗോളതലത്തിൽ 1.2 ബില്യൺ ഉപഭോക്താക്കളാണ് വാട്ട്സാപ്പിന് നിലവിൽ  ഉള്ളത്. 

ഫെബ്രുവരി 24 -ന് വാട്ട്സാപ്പിന്റെ  എട്ടാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ ഉപഭോക്താക്കൾക്ക് വേണ്ടി  കൂടുതൽ പുതുമകൾ വാട്ട്സാപ്പ് അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയ നിമിഷങ്ങളുടെ ചിത്രങ്ങൾ, വീഡിയോകൾ എന്നിവ  വാട്ട്സാപ്പ് സ്റ്റാറ്റസായി ഒരു  ദിവസത്തേക്ക് പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം എന്നതാണ് വാട്ട്സാപ്പിന്റെ  പുതിയ സവിശേഷത.

മറ്റൊരു മെസ്സേജിങ് അപ്ലിക്കേഷനായ  സ്നാപ്പ്ചാറ്റിൽ നിന്ന് അനുകരിച്ച സവിശേഷതയാണ് ഇത്. ഇതിലൂടെ  സ്നാപ്പ്ചാറ്റിന്റെ ഉപഭോക്താക്കളെ കൂടി  ആകർഷിക്കുക എന്നതാണ് വാട്ട്സാപ്പിന്റെ   ലക്ഷ്യം.

Post your comments