Global block

bissplus@gmail.com

Global Menu

എൽ.ജിയുടെ കെ സീരീസ് പതിപ്പുകൾ ഇന്ത്യയിൽ

​ന്യൂഡൽഹി :  എൽ.ജിയുടെ   കെ സീരീസ്  2017 - ലെ സ്മാർട്ട് ഫോൺ പതിപ്പുകൾ ഇന്ത്യയിലെത്തി എൽജി  കെ3 (2017), എൽജി  കെ4  (2017), എൽജി  കെ8  (2017), എൽജി  കെ10  (2017) എന്നീ  സ്മാർട്ട് ഫോണുകൾ  വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഡിസംബർ  അവസാനം പ്രഖ്യാപിച്ചിരുന്നു. 

എൽജി  കെ3 (2017)

എൽജി  കെ3 (2017) സ്മാർട്ട് ഫോണിൽ 854 *480 പിക്സിൽ റെസല്യൂഷനോടുകൂടിയ 4.5 ഇഞ്ച് ഡിസ്‌പ്ലൈയാണ് ഉള്ളത്. അഡ്രിനോ 304 ജിപിയു യോടുകൂടിയ  1.1 GHz  ക്വാഡ് കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 210 പ്രൊസസറാണ് ഫോണിൽ  ഉപയോഗിച്ചിരിക്കുന്നത്. എൽ.ഇ.ഡി ഫ്‌ളാഷോടുകൂടിയ 5 മെഗാപിക്സൽ റിയർ ക്യാമറയും 2 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് ഫോണിൽ ഉള്ളത്. ഒരു  ജിബി റാമുള്ള ഫോണിൽ എട്ട്  ജിബി മെമ്മറി സ്റ്റോറേജാണ് ഉള്ളത്. ഇത് മൈക്രോ  എസ്ഡി കാർഡിന്റെ സഹായത്തോടു കൂടി 32  ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 2,100 mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 6.0.1 മാർഷ്മാലോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉള്ളത്. കറുപ്പ്  നിറത്തിലുള്ള എൽജി  കെ3 (2017) ഫോണുകളാകും  വിപണിയിൽ ലഭിക്കുക. 

എൽജി  കെ4  (2017)

അഞ്ച് ഇഞ്ച്  ടച്ച്  ഡിസ്‌പ്ലൈയുള്ള ഫോണിൽ ഒരു  ജിബി റാമാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 210 പ്രോസസറുള്ള ഫോണിൽ  ആൻഡ്രോയ്ഡ്  6.0.1മാർഷ്മാലോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.  എൽഇഡി ഫ്‌ളാഷോടു കൂടിയ  ഫ്രണ്ട് ക്യാമറയും,  5 മെഗാപിക്സൽ റിയർ  ക്യാമറയുമാണ് ഫോണിൽ ഉള്ളത്. എട്ട് ജിബി  മെമ്മറി സ്റ്റോറേജുള്ള  ഫോണിൽ മൈക്രോ എസ്.ഡി കാർഡിന്റെ  സഹായത്തോടെ 32  ജിബി മെമ്മറി വരെ വികസിപ്പിക്കാവുന്നതാണ്. 2,500 mAh ബാറ്ററിയാണ് ഫോണിൽ  ഉപയോഗിച്ചിരിക്കുന്നത്. ടൈറ്റാൻ, ബ്ലാക്ക് എന്നി  നിറങ്ങളിലാണ്  ഫോൺ  വിപണിയിൽ  ലഭിക്കുക. 

എൽജി  കെ8  (2017)

1280x720 പിക്സൽ സ്ക്രീൻ റെസലൂഷനോടുകൂടിയ   5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലയാണ് എൽജി k8  (2017) ഉള്ളത്. 13  മെഗാപിക്സൽ

ബാക്ക് ക്യാമറയും  5 മെഗാപിക്സൽ ഫ്രണ്ട്  ക്യാമറയുമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. അഡ്രിനോ 308 ജിപിയുവോടുകൂടിയ 1.4GHz ക്വാഡ് കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 425 പ്രൊസസറാണ് ഫോണിൽ  ഉള്ളത്. ആൻഡ്രോയിഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിംഗ്  സിസ്റ്റമുള്ള  ഫോണിൽ  2,500mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1.5ജിബി റാമുള്ള ഫോണിൽ  16 ജിബിയാണ് മെമ്മറി സ്റ്റോറേജ്. ഇത്  മൈക്രോ എസ്ഡി  ഉപയോഗിച്ച് 32 ജിബി വരെ  വികസിപ്പിക്കാവുന്നതാണ്. സിൽവർ, ടൈറ്റാൻ,ഡാർക്ക് ബ്ലൂ, ഗോൾഡ്  എന്നി നിറങ്ങളിലാണ് എൽജി  കെ8  (2017) വിപണിയിൽ  ലഭിക്കുക. 

എൽജി  കെ10  (2017) 

2.5D ഡിസൈൻ ഗ്ലാസ്സോടുകൂടിയ 5.3  എച്ച്.ഡി  ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. 120  ഡിഗ്രി വൈഡ്  ആംഗിൾ ലെൻസോടു കൂടിയ അഞ്ച് മെഗാ പിക്സൽ ഫ്രന്റ്  ക്യാമറ ഫോണിന്റെ ഒരു  സവിശേഷതയാണ്. 1.5 GHz  ഒക്ട -കോർ മീഡിയടെക് MT6750 പ്രൊസസറാണ് ഫോണിൽ ഉള്ളത്. ഫിംഗർ പ്രിൻറ് സെൻസർ, എൽഇഡി  ഫ്ലാഷ് എന്നിവയോടു കൂടിയ 13 മെഗാപിക്സൽ  ഫ്രണ്ട്  ക്യാമറയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ജിബി  റാമുള്ള  ഫോണിൽ 2,800 mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 16 ജിബി,  32  ജിബി മെമ്മറി  സ്റ്റോറേജജുള്ള രണ്ട് പതിപ്പുകളായിട്ടാവും ഫോൺ  വിപണിയിൽ  ലഭ്യമാകുക. കൂടാതെ ഇവ  മൈക്രോ എസ്ഡി  കാർഡിന്റെ  സഹായത്തോടുകൂടി  ഒരു ടിബി വരെ   മെമ്മറി  സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. ആൻഡ്രോയിഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിന്  നൽകിയിരിക്കുന്നത്. ബ്ലാക്ക്  , ഗോൾഡ്, ടൈറ്റാൻ തുടങ്ങിയ നിറങ്ങളിലാകും വിപണിയിൽ ഫോൺ  ലഭിക്കുക. 

Post your comments