Global block

bissplus@gmail.com

Global Menu

ടെക്‌ടോപ്പ് 2017 ഈ വര്‍ഷം ഡല്‍ഹി ഐ.ഐ.റ്റി. കാമ്പസില്‍

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തുന്ന സാങ്കേതിക ആശയങ്ങളുടെ അഖിലേന്ത്യാ മേളയായ ടെക്‌ടോപ്പ് ഈ വര്‍ഷം ഡല്‍ഹിയില്‍ ഐ.ഐ.ടി.യില്‍ ജൂലൈ 14, 15 തീയതികളില്‍ നടക്കും. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌ടോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ചു വരുന്ന  സാങ്കേതിക ആശയങ്ങളുടെ പ്രദര്‍ശന മേളയില്‍ എം.ഐ.റ്റി. അമേരിക്ക, ഡല്‍ഹി ഐ.ഐ.ടി. തുടങ്ങിയ സ്ഥാപനങ്ങള്‍ കൂടി പങ്കാളികളാകുന്നതോടെ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. 11 വര്‍ഷമായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കേരളത്തില്‍ സംഘടിപ്പിച്ചുവരുന്ന ടെക്‌നോളജി മേളയാണ് ടെക്‌ടോപ്പ്. 

ഇതോടനുബന്ധിച്ച് എം.ഐ.ടി.യും  ഐ.ഐ.ടി. ഡല്‍ഹിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബൂട്ട് ക്യാംപ് ജൂണ്‍ 19 മുതല്‍ ജൂലൈ 15 വരെ സംഘടിപ്പിച്ചിട്ടുണ്ട്. ഫാബ്രിക്കേഷന്‍, ഇന്നവേഷന്‍, സംരംഭകത്വം തുടങ്ങിയ മേഖലയില്‍ കോലാലംപൂര്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സുമായി സംഹകരിച്ചാണ് ബൂട്ട് ക്യാംപ് ഒരുക്കിയിട്ടുള്ളത്.

എ.ഐ.സി.റ്റി.ഇ. അംഗീകാരമുള്ള ഇന്ത്യയിലെ ഏതു കോളേജില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും www.techtop.in എന്ന വെബ്ബ് സെറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മാര്‍ച്ച് 5 വരെ ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 

Post your comments