Global block

bissplus@gmail.com

Global Menu

വാട്ട്സാപ്പ് സ്റ്റാറ്റസിൽ പുതിയ സവിശേഷതകൾ വരുന്നു

ന്യൂഡൽഹി : ഉപഭോക്താക്കൾക്ക് വേണ്ടി  കൂടുതൽ പുതുമകൾ മെസ്സേജിങ് ആപ്പായ വാട്ട്സാപ്പ് അവതരിപ്പിക്കുന്നു. വാട്ട്സാപ്പ് സ്റ്റാറ്റസിലാണ്  പുതിയ സവിശേഷതകൾ കൊണ്ടുവന്നിരിക്കുന്നത്.  ഇനി ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയ നിമിഷങ്ങളുടെ ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ വാട്ട്സാപ്പ് സ്റ്റാറ്റസിലൂടെ തന്നെ  സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പങ്കുവയ്ക്കുവാൻ സാധിക്കുന്നതാണ്. ഇങ്ങനെ പങ്കുവയ്ക്കുന്ന  ചിത്രങ്ങളും, വീഡിയോകളും മറ്റും അപ്‌ലോഡ്  ചെയ്ത്  24 മണിക്കൂർ മാത്രമേ സ്റ്റാറ്റസിൽ ദൃശ്യമാകുകയുള്ളൂ. 

അപ്‌ലോഡ് ചെയ്യുന്ന സ്റ്റാറ്റസുകൾ ആരൊക്കെ കാണണമെന്നത്  ഉപഭോക്താക്കൾക്ക് സ്വയം  തീരുമാനിക്കാൻ സാധിക്കുന്നുയെന്നതാണ് ഇതിന്റെ മറ്റൊരു  പ്രത്യേകത. കൂടാതെ അപ്‌ലോഡ്  ചെയ്യുന്ന ചിത്രങ്ങളിലും, വീഡിയോകളിലും ഉപഭോക്താക്കൾക്ക് ഇമോജികൾ, സ്റ്റിക്കറുകൾ, ടെക്സ്റ്റുകൾ എന്നിവ ഉൾക്കൊള്ളിക്കാവുന്നതാണ് .

ഫെബ്രുവരി 24 -ന് വാട്ട്സാപ്പിന്റെ എട്ടാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിലാണ്  ഈ  പുതിയ സവിശേഷത ഉപഭോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നതെന്ന് വാട്ട്സാപ്പിൻ്റെ  സിഇഒ  തന്റെ  ബ്ലോഗ്  പോസ്റ്റിലൂടെ അറിയിച്ചു. എൻക്രിപ്റ്റഡ് സുരക്ഷാ സംവിധാനത്തോടുകൂടിയാണ് വാട്ട്സാപ്പിന്റെ ഈ  പുതിയ  സവിശേഷത അവതരിപ്പിക്കുന്നത്. മുൻപ് മെസ്സേജിങ്ങിലും വാട്ട്സാപ്പ് ഈ  സുരക്ഷാ സംവിധാനം നടപ്പാക്കിയിരുന്നു. 

Post your comments