Global block

bissplus@gmail.com

Global Menu

കാരുണ്യ പദ്ധതി നിർത്തലാക്കില്ല: തോമസ് ഐസക്ക്

തിരുവനന്തപുരം; ദരിദ്രർക്കു ചികിത്സാസഹായം നൽകുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി നിർത്തലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ചു വരുന്ന ചില വാർത്തകൾ അവാസ്തവമാണെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ചില വാർത്തകളിൽ കാണുന്നതുപോലെ ഈ പദ്ധതിയെ സ്വാഭാവികമരണത്തിനു വിട്ടുകൊടുക്കേണ്ട സാഹചര്യവും ഇല്ല.

നടപ്പുവർഷം ഡിസംബർ 31 വരെ 29,270 രോഗികൾക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചു. 2017 ഫെബ്രുവരി 9 ന് ധനവകുപ്പ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപകൂടി അനുവദിക്കുകയുണ്ടായി. ഇതടക്കം ബഡ്ജറ്റിൽ വകയിരുത്തിയ 250 കോടിയും കൈമാറിയിട്ടുണ്ട്. ഇനി കൊടുക്കുവാനുള്ളത് 139 കോടി രൂപയാണ്. അതിനു മാർച്ച് 31 വരെ സമയമുണ്ട്.

പക്ഷെ, അഞ്ചുവർഷക്കാലത്തെ യു.ഡി.എഫ് ഭരണത്തിൻകീഴിൽ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ആകെ നൽകിയത് 775 കോടി രൂപയാണ്. ഒരു വർഷംപോലും ബഡ്ജറ്റിൽ വകയിരുത്തിയതിനെക്കാൾ കൂടുതൽ പണം കാരുണ്യയ്ക്ക് അനുവദിച്ചിട്ടില്ല. അതുകൊണ്ട് യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോൾ കാരുണ്യഫണ്ടിലേക്ക് 391 കോടിരൂപ കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു.

"കാരുണ്യയ്ക്ക് ലഭിക്കേണ്ട ഫണ്ടും സർക്കാർ നൽകുന്ന ഫണ്ടും തമ്മിലുള്ള വ്യത്യാസം ആദ്യമായല്ല ഉണ്ടാകുന്നത് എന്നു പറയാനാണീ കണക്ക് ഉദ്ധരിച്ചത്. ഈ കാലതാമസം കൊണ്ട് രോഗികൾക്ക് ചികിത്സാസഹായം കിട്ടുന്നതിന് തടസ്സമുണ്ടായിട്ടില്ല. കാരണം, സ്വകാര്യാശുപത്രകളിൽ, അനുവദിക്കുന്ന പണത്തിൽനിന്ന് ചികിത്സ കഴിഞ്ഞ് ചെലവായ പണം റീ ഇംബേഴ്സ് ചെയ്യുകയാണു ചെയ്യുക. സർക്കാരാശുപത്രികളിൽ മുൻകൂറായി പണം നൽകും. എന്നാൽ ഈ സർക്കാർ വന്നശേഷമാണ് നൽകിയ പണവും യഥാർത്ഥത്തിൽ ചെലവായ പണവും ഒത്തുനോക്കാൻ ശ്രമിക്കുന്നത്. സർക്കാരാശുപത്രികളിൽ അഡ്വാൻസ് നൽകിയ തുകയിൽ ചെലവാകാൻ ഇനിയും ബാക്കിയുണ്ടെന്നാണ് പ്രാഥമികസൂചന," അദ്ദേഹം പറഞ്ഞു.

കാരുണ്യ പദ്ധതിയെ മന്ത്രിയുടെയും സർക്കാരിന്റെയും ഔദാര്യം പോലെയാണ് മുൻസർക്കാർ കണ്ടിരുന്നത്. എന്നാൽ, ആ നില മാറ്റി അത് പൗരരുടെ അവകാശമാക്കി മാറ്റുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.

പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്റെ കാര്യത്തിൽ മുൻസർക്കാർ കുറ്റകരമായ അനാസ്ഥയാണ്  വരുത്തിയത്. 2012-ൽ കാരുണ്യപദ്ധതി അപേക്ഷ പ്രോസസിങ്ങിനായി കെൽട്രോൺ മുഖാന്തരം ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചെങ്കിലും ആശുപത്രികളുടെ പേമെന്റ്, സ്വകാര്യ ആശുപത്രികളുടെ പേമെന്റ് പ്രോസസിംഗ്, റീഇംബേഴ്‌സ്‌മെന്റ്  എന്നിവ ഉൾപ്പെടുത്തി സോഫ്റ്റ്‌വെയർ നവീകരിക്കുകയോ തുടർപ്രവർത്തനം നടത്തുകയോ ചെയ്തിട്ടില്ല.

നൂറ്റിനാലു സ്വകാര്യാശുപത്രികൾ അക്രഡിറ്റേഷൻ ചെയ്തതല്ലാതെ സോഫ്റ്റ് വെയറിൽ അവയെ ഉൾപ്പെടുത്തി പേമെന്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സംവിധാനവും  ഉണ്ടാക്കിയിട്ടില്ല. കെൽട്രോണിന് മൂന്നു വർഷത്തെ എ.എം.സി. തുക നൽകാതിരുന്നതുമൂലം സോഫ്റ്റ്‌വെയർ സർവ്വീസിൽനിന്നു കെൽട്രോൺ പിൻവാങ്ങിയ അവസ്ഥയിലായിരുന്നു.

ഈ സർക്കാർ അധികാരത്തിൽ വതിനുശേഷം കെൽട്രോണിന് കുടിശ്ശിക നൽകുതിനുള്ള അനുമതിയും സോഫ്റ്റ്‌വെയർ അപഗ്രേഡ് ചെയ്യുതിനുള്ള അനുമതിയും നൽകി. കൂടാതെ കുടിശ്ശികജോലികൾ തീർക്കുതിനായി കുടുംബശ്രീയിൽനിന്ന് 15 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ സേവനം ഉപയോഗപ്പെടുത്തുതിനും അനുമതി നൽകിയിട്ടുണ്ട്.

ഇതിനടിസ്ഥാനത്തിൽ അധികം താമസിയാതെ കണക്കുകളുടെ പൂർണ്ണസ്ഥിതി മനസിലാക്കാൻ കഴിയുമൊണ് കരുതുന്നത്. സ്വകാര്യ ആശുപത്രികളിലെ റീ ഇംബേഴ്‌സ്‌മെന്റ് ബിൽ കുടിശികയില്ല. അടുത്തദിവസങ്ങളിൽ വന്ന 25 കോടിയോളം രൂപയുടെ ബില്ലുകൾ പ്രോസസിങ്ങിൽ ആണ്. അത് ഏതാനും ദിവസങ്ങൾക്കകം  വിതരണം ചെയ്യുന്നതാണ്.

Post your comments