Global block

bissplus@gmail.com

Global Menu

ലുഫ്‌ഥാൻസ മ്യൂണിക്ക് -മുംബൈ സർവീസ് തുടങ്ങുന്നു

മുംബൈ : ആഗോള വിമാന കമ്പനിയായ ലുഫ്‌ഥാൻസ ഇന്ത്യയിൽ  തങ്ങളുടെ  രണ്ടാമത്തെ വിമാന സർവീസ് ആരംഭിക്കുന്നു. മ്യൂണിക്ക്- മുംബൈ റൂട്ടിലാകും ലുഫ്‌ഥാൻസയുടെ പുതിയ  സർവീസ്  ആരംഭിക്കുന്നത്. 

ഏറ്റവും ആധുനിക  സംവിധാനങ്ങളോടു  കൂടിയ എയർബസ് 350-900 ആണ് ഈ  റൂട്ടിൽ സർവീസ് നടത്തുക. ഇന്ത്യയിൽ  ലുഫ്‌താൻസയുടെ രണ്ടാമത്തെ സർവീസാണ് മ്യൂണിക്ക്- മുംബൈ റൂട്ടിലേത് എന്ന് കമ്പനി അറിയിച്ചു.

ലോകത്തിലെ   തന്നെ  ഏറ്റവും ആധുനിക സംവിധാനങ്ങളോടു  കൂടിയ വിമാനമാണ് എയർബസ് 350-900. ആഗോളതലത്തിൽ കമ്പനി തങ്ങളുടെ വാണിജ്യ ആവശ്യങ്ങൾക്കായി വിമാനത്തിന്റെ ആദ്യസർവീസ് ആരംഭിച്ചത് ഈ മാസം പതിനൊന്നിന്  ന്യൂഡൽഹിൽ  നിന്നായിരുന്നു. 

ദീർഘദൂര വിമാന സർവീസുകൾക്ക് ഏറെ ഗുണം ചെയ്യുന്ന തരത്തിലാണ്  എയർബസ് 350-900 രൂപകൽപ്പന ചെയ്തിരിക്കുന്നത് . മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് എയർബസ് 350-900 ൽ  ഇന്ധന ഉപയോഗത്തിൽ  25 ശതമാനത്തിന്റെ കുറവുണ്ട്. കൂടാതെ കാർബൺ ഡൈ ഓക്സൈഡ് പുറം തള്ളലിൽ 25  ശതമാനത്തിന്റെ കുറവും, 50  ശതമാനത്തോളം  ശബ്ദ മലിനീകരണ കുറവും കമ്പനി  അവകാശപ്പെടുന്നു.

 

Post your comments