Global block

bissplus@gmail.com

Global Menu

ആമസോൺ റീട്ടെയ്ൽ സ്റ്റോറുകൾ ഇന്ത്യയിൽ

ന്യൂഡൽഹി:  പ്രമുഖ  ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോൺ ഇന്ത്യയിൽ തങ്ങളുടെ റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നു . ആഹാര പദാർത്ഥങ്ങളായിരിക്കും ആമസോണിന്റെ റീട്ടെയ്ൽ സ്റ്റോറുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുക.   പ്രാദേശികമായി  ഉൽപാദിപ്പിക്കുന്ന ഭക്ഷണങ്ങളായിരിക്കും ഈ  സ്റ്റോറുകളിലൂടെ വിൽക്കുക.

ഇതിനായി കമ്പനി  കേന്ദ്ര  സർക്കാരിന്റെ  അനുമതി തേടിയിട്ടുണ്ട്. അമേരിക്കയിലാണ് കമ്പനി  ആദ്യമായി തങ്ങളുടെ  റീട്ടെയ്ൽ ബുക്ക് സ്റ്റോറുകൾ ആരംഭിച്ചത്.  

ഇന്ത്യയിൽ ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ  യുണൈറ്റഡ് സ്റ്റേറ്റ്സിന് ശേഷം  ആമസോണിന്റെ റീട്ടെയ്ൽ സ്റ്റോറുകൾ നടപ്പാക്കുന്ന രണ്ടാമത്ത രാജ്യമാകും ഇന്ത്യ. നിലവിൽ  കമ്പനിക്ക് അമേരിക്കയിൽ എട്ട് റീട്ടെയ്ൽ ബുക്ക് സ്റ്റോറുകൾ ഉണ്ട് . അധികം താമസിക്കാതെ തന്നെ ഒൻപതാമത്തെ ബുക്ക് സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കും.        

Post your comments