Global block

bissplus@gmail.com

Global Menu

​ഗെയിൽ കൊച്ചി-കുട്ടനാട്-മംഗളൂരു പൈപ്പ്‌ലൈൻ കരാർ നൽകി


ഗെയിൽ കൊച്ചി-കുട്ടനാട്-മംഗളൂരു പൈപ്പ്‌ലൈൻ കരാർ നൽകി കൊച്ചി : ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് 105 കിലോമീറ്റർ ദൈർഖ്യമുള്ള  കൊച്ചി-കുട്ടനാട്- മംഗളൂരു പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിന് കരാർ നൽകി. പൈപ്പ്‌ലൈനിന്റെ പണി 2018  ഡിസംബറോടെ പൂർത്തീകരിക്കാനാണ് ​ലക്‌ഷ്യം. 

പേരോൾ-കൊദളമുഗുരു-മംഗളുരു തുടങ്ങിയ ഭാഗങ്ങളിലൂടെയായിരിക്കും ഈ പൈപ്പ്‌ലൈൻ കടന്നുപോകുന്നത്. 

2016 -ൽ  കമ്പനി കൊച്ചി- കൂറ്റനാട്  ഭാഗത്ത്  91കിലോമീറ്റർ ദൈർ​ഘ്യമുള്ള  പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത്തിന്  കരാർ കൊടുത്തിരുന്നു. അതിന്റെ പണികൾ  പുരോഗമിച്ചു വരികയാണ് എന്ന്  ഗെയിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ  ബി.സി.ത്രിപാ​ഠി  അറിയിച്ചു.  

കൊച്ചി-മംഗളൂർ പൈപ്പ്‌ലൈനിന്റെ ആകെയുള്ള ദൈർ​ഘ്യം 440 കിലോമീറ്ററാണ്​. പെട്രോളിയം മന്ത്രാലയം നീട്ടി നൽകിയ സമയപരിധിക്കുളളിൽ തന്നെ പണികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കമ്പനി  പ്രതീക്ഷക്കുന്നത്.

Post your comments