Global block

bissplus@gmail.com

Global Menu

ഓഡിയുടെ പുതിയ മോഡൽ A4 35 TDI ഇന്ത്യയിൽ

ന്യൂഡൽഹി:  നിരത്തുകൾക്ക്  ആഢംബരമേകാൻ ഓഡിയുടെ പുതിയ മോഡൽ A4 35 TDI  പുറത്തിറക്കി. കാറിന്റെ ഡൽഹി  എക്സ്-ഷോറൂം വില 40.20 ലക്ഷം രൂപയാണ്. 2.0 ലിറ്റർ ഡീസൽ എൻഞ്ചിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 190 എച്ച്.പി കരുത്തും, 400 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇവ.  

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനായി വാഹനത്തിന് വെറും 7.7 സെക്കൻഡുകൾ  മതിയാകും.  A4 35 TDI -ന്റെ പരമാവധി വേഗത മണിക്കൂറിൽ  237 കിലോമീറ്ററാണ്. 7 സ്പീഡ് എസ് ട്രോണിക്‌ ട്രാൻസ്മിഷനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 18.25 കിലോമീറ്ററാണ്  കമ്പനി  അവകാശപ്പെടുന്ന മൈലേജ്. കാറിന്റെ പുറംമോടിക്കായി 17.5 ഇഞ്ച് ടോർനാഡോ ഡിസൈനിലുള്ള അലോയ് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

മൂന്നു സോണുകളിലായി ഓട്ടോമാറ്റിക് എയർ കണ്ടീഷൻ, ഇലക്ട്രോ മെക്കാനിക്കൽ  പവർ സ്റ്റിയറിംഗ്, വോയ്സ് കൺട്രോൾ, കാറിനുള്ളിൽ എൽ.ഇ.ഡി ലൈറ്റുകൾ, എട്ട് എയർ ബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഓഡി  A4 35 TDI സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കംഫർട്ട്, ഡൈനാമിക്, ഓട്ടോ, ഇൻഡിവിഡ്യുവൽ എന്നിങ്ങനെ നാലുതരത്തിലുള്ള ഡ്രൈവിംഗ് മോഡുകൾ കാറിൽ ഒരുക്കിയിട്ടുണ്ട്. 

Post your comments