Global block

bissplus@gmail.com

Global Menu

സാംസങ് ഗ്യാലക്സി സി9 പ്രൊ വിപണിയിലേക്ക്

ന്യൂഡൽഹി : സാം​സങിന്റെ പുതിയ  ഗ്യാലക്സി സി9 പ്രൊ ​സ്മാർട്ടഫോൺ ​ഇന്ത്യൻ വിപണിയിലേക്ക് . ഇതിനുമുന്നോടിയായി ഇന്ത്യയിൽ നിന്നുള്ള  പ്രീ - ഓർഡഴ്സ് കമ്പനി  സ്വീകരിച്ചു തുടങ്ങി . ഉപഭോക്താക്കൾക്ക് സാംസങിന്റെ ഓൺലൈൻ സ്റ്റോറുകൾ വഴിയും കമ്പനിയുടെ സ്മാർട്ട് കഫേസ് സ്റ്റോറുകളിലൂടെയും ഫോൺ  ഓർഡർ ചെയ്യാവുന്നതാണ്. ഫോൺ  രാജ്യത്ത് അവതരിപ്പിച്ചു കഴിഞ്ഞാൽ  പ്രമുഖ മൊബൈൽ  സ്റ്റോറുകൾ വഴി ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കും.

ഗ്യാലക്സി സി9 പ്രൊ ഞായറാഴ്ച്ചക്ക് മുൻപ്  പ്രീ -ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വേണ്ടി കമ്പനി  ആകർഷണമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.  12 മാസത്തേക്ക് ഒന്നു ടൈം സ്ക്രീൻ റീപ്ലേസ്‌മെന്റ് ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യ്തിരിക്കുന്നത്. ഗ്യാലക്സി സി9 പ്രൊ സ്മാർട്ഫോണിന്റെ  വിപണി  വില 36,900 രൂപയാണ്. സാംസങ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആറ് ജിബി  വരുന്ന ആദ്യത്ത സ്മാർട്ട്  ഫോണാണ് ഗ്യാലക്സി സി9 പ്രൊ.

ആൻഡ്രോയിഡ് 6.0 മാർഷ്മലോ ഓപ്പറേറ്റിംഗ്  സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആറ് ഇഞ്ച് ഫുൾ എച്ച്ഡി  അമോലെഡ് ഡിസ്‌പ്ലേയാണ്  ഫോണിൽ  ഉൾപ്പെടുത്തിയിരിക്കുന്നത് .  ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 653 SoC പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവൽ എൽഇഡി ഫ്‌ളാഷോടുകൂടിയ 16 മെഗാപിക്സൽ പിൻക്യാമറായാണ് ഫോണിൽ ഉള്ളത്. 64ജിബി ഇൻബിൽറ്റ് സ്റ്റോറേജുള്ള ഫോണിൽ മൈക്രോ എസ്.ഡി കാർഡിന്റെ സഹായത്തോടെ 256 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. 4000mAh ബാറ്ററിയാണ് ഫോണിൽ  ഉപയോഗിച്ചിരിക്കുന്നത്.

Post your comments