Global block

bissplus@gmail.com

Global Menu

എച്ച്ടിസി 10 ഇവോ ഇന്ത്യയിൽ

ന്യൂഡൽഹി: എച്ച്ടിസി തങ്ങളുടെ   പുതിയ സ്മാർട്ട് ഫോണായ എച്ച്ടിസി 10  ഇവോ ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനി  ആസ്ഥാനമായ തായ്‌വാനിൽ കഴിഞ്ഞ വർഷം നവംബറിലാണ് എച്ച്ടിസി 10 ഇവോ പുറത്തിറക്കിയത്. പേൾ ഗോൾഡ്  നിറത്തിലുളള  എച്ച്ടിസി 10 ഇവോ ഇന്ത്യയിലെ എച്ച്ടിസിയുടെ  ഓൺലൈൻ  സ്റ്റോറിൽ ഇപ്പോൾ ലഭ്യമാണ്. ഫോണിന്റെ വിപണി വില 48,990 രൂപയാണ്. 

എച്ച്ടിസി 10 ഇവോയുടെ  ഇന്ത്യയിൽ ലഭ്യമായ പതിപ്പിന്  32 ജിബി  ഇൻബിൽറ്റ് സ്റ്റോറേജ് ഉള്ളതാണ്. ഇവ മൈക്രോ എസ്.ഡി കാർഡിന്റെ സഹായത്തോടെ രണ്ട് ടി.ബി വരെ വികസിപ്പിക്കാവുന്നതാണ്.

5.5 ഇഞ്ച് QHD ഡിസ്‌പ്ലേയാണ് എച്ച്ടിസി 10 ഇവോയിൽ  ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഇവക്ക് ഗോറില്ല ഗ്ലാസ് 5 -ന്റെ സംരക്ഷണവും നൽകിയിട്ടുണ്ട്. വെള്ളത്തെ പ്രതിരോധിക്കാൻ കഴിവുള്ള അലൂമിനിയം ബോഡിയാണ് ഫോണിന് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്ന ഫോണിൽ സ്പ്ലിറ്റ് സ്ക്രീൻ വ്യൂ, ഗൂഗിൾ ഡുവോ വീഡിയോ കോളിങ് ആപ്പ് തുടങ്ങിയ സവിശേഷതകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിംഗർപ്രിന്റ് സ്കാനാറിന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് 0.2 സെക്കൻഡ്‌സ് കൊണ്ട് ഫോൺ അൺലോക്ക് ചെയ്യാവുന്നതാണ്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ,4K വീഡിയോ റെക്കോർഡിംഗ്, ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് തുടങ്ങിയ സവിശേഷതകളോടുകൂടിയ  16 മെഗാപിക്സൽ പിൻ ക്യാമറയും, 8 മെഗാപിക്സൽ മുൻ   ക്യാമറയുമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.മൂന്ന്  ജിബി  റാമാണ് ഫോണിൽ  ഉള്ളത്.  3200mAh ബാറ്ററിയാണ് ഫോണിൽ  ഉപയോഗിച്ചിരിക്കുന്നത്.

 

Post your comments