Global block

bissplus@gmail.com

Global Menu

മാർച്ച് 13 മുതൽ പണം പിൻവലിക്കുന്നതിൽ നിയന്ത്രണമില്ല

മുംബൈ : ഇനി  സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന്  ആവശ്യാനുസരണം പണം പിൻവലിക്കാം. മാർച്ച്  13 മുതൽ  അക്കൗണ്ടുകളിൽ  നിന്ന്  പണം പിൻവലിക്കുന്ന തിനുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും റിസർവ് ബാങ്ക് ​പിൻവലിച്ചു 

. രണ്ട് ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ എടുത്തു  മാറ്റും. ഈ മാസം 20 മുതൽ ആഴ്ച്ചയിൽ  അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കേണ്ട തുകയുടെ  പരിധി  50,000 രൂപയായി  ഉയർത്തിയെന്ന് റിസർവ്  ബാങ്ക്  അറിയിച്ചു. നിലവിൽ  ആഴ്ച്ചയിൽ  24,000 രൂപയാണ് പിൻവലിക്കാൻ സാധിക്കുന്ന തുകയുടെ പരിധി. ഓവർ ഡ്രാഫ്റ്റ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങിയവയിൽ നിന്ന്  പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക്  മുൻപ്  തന്നെ  എടുത്തു മാറ്റിയിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന വായ്‌പ  നയ അവലോകനത്തിൽ റിസർവ് ബാങ്ക് നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ  നിരക്ക് നിലവിലെ 6.25  ശതമാനമായും, റിവേഴ്‌സ്  റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. 

ഈ  സാമ്പത്തിക വർഷത്തിൽ  7.1  വളർച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിലവിൽ രാജ്യത്തിൻറെ വളർച്ചനിരക്ക് 6.9 ശതമാനമായി  താഴുമെന്ന്  റിസർവ് ബാങ്ക്  അറിയിച്ചു.  ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം നടന്ന രണ്ടാമത്തെ നയപ്രഖ്യാപനമാണ് ഇത്.

 

Post your comments