Global block

bissplus@gmail.com

Global Menu

സൗജന്യ ഇന്റർനെറ്റുമായി ആലിബാബ ഇന്ത്യയിൽ

ആലിബാബ സൗജന്യ ഇന്റർനെറ്റ് സേവനം  ഇന്ത്യയിൽ  പ്രദാനം  ചെയ്യാൻ തയ്യാറെടുക്കുന്നുവെന്ന്  റിപ്പോർട്ടുകൾ. ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ടെലികോം ഓപ്പറേറ്റർമാരുമായും, വൈ-ഫൈ ദാതാക്കളുമായും കമ്പനി ചർച്ചകൾ നടത്തുന്നതായി അറിയുന്നു.

ഭാവിയിൽ ഏതെങ്കിലും സേവനദാതാക്കളുമായോ, വൈ-ഫൈ ദാതാക്കളുമായോ സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരം പ്രതീക്ഷിക്കുകയാണ് കമ്പനി. സൗജന്യ നിരക്കിൽ മെച്ചപ്പെട്ട കണക്റ്റിവിറ്റി, കുറഞ്ഞ നിരക്കിൽ ഡാറ്റ എന്നിവ ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്, ആലിബാബ മൊബൈൽ ബിസിനസ്സിന്റെ  ഓവർസീസ് ബിസിനസ് പ്രസിഡന്റ് ജാക്ക് ഹുവാങ് അഭിപ്രായപ്പെട്ടു.

കണക്റ്റിവിറ്റി പ്രശ്‍നങ്ങളുള്ള സംസ്ഥാനങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സൗകര്യങ്ങൾ നൽകാനും ആലിബാബ പദ്ധതിയിടുന്നുണ്ട്.  ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കണക്റ്റിവിറ്റി പ്രശ്‍നങ്ങൾ ഇല്ലാത്തതിനാൽ, കണക്റ്റിവിറ്റി പ്രശ്‍നങ്ങൾ രൂക്ഷമായിട്ടുള്ള സംസ്ഥാനങ്ങളെ കണ്ടെത്തിയായിരിക്കും കമ്പനി സേവനങ്ങൾ പ്രദാനം  ചെയ്യുക. കൂടാതെ ഇത്തരം  സേവനങ്ങൾ ആവശ്യമുള്ള നിലവിലുള്ള ഉപഭോക്താക്കൾക്കും കമ്പനി  അവ ലഭ്യമാക്കുമെന്ന് ജാക്ക് ഹുവാങ്  കൂട്ടിച്ചേർത്തു. 

ഇതുപോലെ രണ്ടു വർഷം മുൻപ് ഫേസ്ബുക്ക് ഇന്ത്യയിൽ 'ഫ്രീ ബേസിക്സ് ' എന്ന പ്രോഗ്രാം കൊണ്ട് വന്നിരുന്നു . ടെലികോം ഓപ്പറേറ്റർമാരുടെ പങ്കാളിത്തത്തോടെ ഉപഭോക്താക്കൾക്ക് 'അടിസ്ഥാന ഇന്റർനെറ്റ് ലഭ്യമാക്കുക' എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ ആ പ്രോഗ്രാം കഠിനമായ വിമർശനങ്ങൾ  അന്ന് നേരിട്ടിരുന്നു.  

Post your comments