Global block

bissplus@gmail.com

Global Menu

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് എയർ ഇന്ത്യ അധിക തുക ഈടാക്കുന്നുവെന്ന് ആക്ഷേപം

ന്യൂഡൽഹി:  വിദേശത്ത് മരണപ്പെടുന്നവരുടെ  മൃതദേഹം നാട്ടിൽ  എത്തിക്കുന്നതിന്  എയർ ഇന്ത്യ ഈടാക്കുന്നത് വൻതുക എന്ന് ആക്ഷേപം. മരണപ്പെട്ട  വ്യക്തിയുടെ  തൂക്കം,  ശവപ്പെട്ടിയുടെ ഭാരം  എന്നിവ കണക്കാക്കി ഒരു കിലോക്ക് 18  ദർഹം  എന്ന നിരക്കിലാണ് കമ്പനി തുക ഈടാക്കുന്നത്. 

മറ്റു  വിമാന കമ്പനികൾ ഒരു  നിശ്ചിത തുക ഇടാക്കുന്നിടത്താണ്  എയർഇന്ത്യ ഈ  അധിക തുക  ഈടാക്കുന്നത്. ഇത് യാത്രക്കാരുടെ നിസ്സഹായമായ മാനസികാവസ്ഥയെ മുതലെടുക്കുന്ന പ്രവണതയാണെന്ന് ആരോപണമുണ്ട്. 

ഇതിനെതിരെ നിരവധി ചർച്ചകൾ  സമൂഹ മാധ്യമങ്ങളിലും മറ്റും ചൂടുപിടിച്ചിരുന്നു. എന്നാൽ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിൽ എയർ ഇന്ത്യയാണ് മിതമായ തുക ഈടാക്കുന്നതെന്ന് എയർ ഇന്ത്യ അധികൃതർ വിശദീകരിച്ചിരുന്നു.

Post your comments