Global block

bissplus@gmail.com

Global Menu

അസൂസ് സെൻഫോൺ 3എസ് മാക്സ് ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി: അസൂസ് തങ്ങളുടെ  സെൻഫോൺ 3 ശ്രേണിയിൽപ്പെട്ട പുതിയ സ്മാർട്ഫോണായ സെൻഫോൺ 3 എസ് മാക്സ് (ZC521TL) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സെൻഫോൺ 3എസ് മാക്സിന്റെ ഇന്ത്യൻ വിപണി വില 14,999 രൂപയാണ്. ഇന്ന് മുതൽ  രാജ്യത്തെ റീട്ടെയിൽ കടകളിലും, ഓൺലൈനുകളിലും ഫോൺ  ലഭ്യമായിത്തുടങ്ങി. ബ്ലാക്ക്, സാൻഡ് ഗോൾഡ് എന്നീ നിറങ്ങളിലായിരിക്കും സെൻഫോൺ 3എസ് മാക്സ് ലഭിക്കുക.

സെൻഫോൺ 3എസ് മാക്സിന്റെ ബോഡി അലൂമിനിയം മെറ്റൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഹോം ബട്ടണിലെ ഫിംഗർ  പ്രിന്ററിന്റെ  സഹായത്തോടെ 0.5  സെക്കൻഡ്‌സ് കൊണ്ട് ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കുമെന്നതും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. 5000mAh ബാറ്ററിയുടെ സഹായത്താൽ മൂന്ന്  ദിവസം വരെ ഫോണിന്റെ ചാർജ്ജ് നിൽക്കുമെന്നാണ് കമ്പനി  അവകാശപ്പെടുന്നത്. 

ആൻഡ്രോയിഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. സെൻമോഷൻ ടച്ച് ജെസ്റ്റർ, ബ്ലൂലൈറ്റ് ഫിൽറ്റർ, ഓഡിയോ വിസാർഡ്, ഗെയിം ജീനി തുടങ്ങിയ സവിശേഷതകളും  ഫോണിൽ  സജ്ജമാക്കിയിട്ടുണ്ട്. 

5.2  ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് ഈ  ഫോണിലുള്ളത്. 1.5GHz- ന്റെ മീഡിയടെക് ഒക്ടാകോർ പ്രോസസറാണ് ഫോണിൽ  ഉപയോഗിച്ചിരിക്കുന്നത്. മൂന്ന്  ജിബി  റാമുള്ള ഫോണിൽ 32  ജിബി ഇൻബിൽറ്റ് സ്റ്റോറേജാണുള്ളത്. മൈക്രോ എസ്.ഡി കാർഡിന്റെ സഹായത്തോടെ ഫോണിന്റെ മെമ്മറി സ്റ്റോറേജ് രണ്ട് ടി.ബി വരെ വികസിപ്പിക്കാവുന്നതാണ്.

13 എം.പി ഫ്രണ്ട് ക്യാമറയുള്ള ഫോണിൽ f / 2.0 അപെർച്ചർ , 5P ലർഗാൻ ലെൻസ്, പി.ഡി.എ.എഫ്, ഡ്യുവൽ എൽഇഡി റിയൽ ടോൺ ഫ്ളാഷ് എന്നി പ്രത്യേകതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 85 ഡിഗ്രി വൈഡ്-ആംഗിൾ ലെൻസോടുകൂടിയ 8 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ പിൻഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ലോ ലൈറ്റ് മോഡ്, ബ്യൂട്ടിഫിക്കേഷൻ മോഡ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Post your comments