Global block

bissplus@gmail.com

Global Menu

പുതിയ ഹോണ്ട സിറ്റി: പ്രീബുക്കിങ്‌ ആരംഭിച്ചു

വിപണിയിലെത്തുന്ന ഹോണ്ട സിറ്റിയുടെ ഇടത്തരം വലിപ്പത്തിലുള്ള പുതിയ സെഡാൻ കാറിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു. 21,000 രൂപ കൈവശമുണ്ടെങ്കിൽ ഹോണ്ടയുടെ ഡീലർഷിപ്പിലുള്ള ഏതെങ്കിലും ഷോറൂമിൽ നിന്നും പ്രീബുക്കിങ്‌ ചെയ്യാവുന്നതാണ്.

വർധിച്ച സുരക്ഷാ സംവിധാനങ്ങളും, എ.വി.എൻ. ഇന്ഫോടെയ്ന്മെന്റ് സംവിധാനവും, പുതിയ എൽ.ഇ.ഡി. പാക്കേജുമായാണ് ഹോണ്ട സിറ്റിയുടെ ഈ പുതിയ മോഡൽ എത്തുന്നത്. 

പുതിയ കാറിന്റെ നവീകരിച്ച സവിശേഷതകൾ ഉപഭോക്താവിന് ഒരിക്കലും നിരസിക്കാൻ കഴിയാത്ത പാക്കേജായിരിക്കുമെന്നു ഹോണ്ട കാർസ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വർ സെൻ പറഞ്ഞു. "ബാഹ്യവും ആന്തരികവുമായ ഒരുപാട് മാറ്റങ്ങൾക്കു പുറമെ സുരക്ഷാ സംവിധാനങ്ങളിൽ ഇക്കുറി ഞങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.1.5 ലിറ്റർ കപ്പാസിറ്റിയുള്ള എഞ്ചിനുമായി വരുന്ന പുതിയ സിറ്റി, പെട്രോളും ഡീസലും എൻജിൻ ഓപ്ഷനുകളിൽ ലഭ്യമായിരിക്കും. 

1998ൽ ആദ്യമായി ഇന്ത്യൻ റോഡുകളിൽ വിഹരിച്ചു തുടങ്ങിയ ഹോണ്ട സിറ്റി ഇന്ന് ഏതാണ്ട് 6.5 ലക്ഷം ഉടമകളുള്ള രാജ്യത്തെ പ്രിയമേറിയ കാറുകളിൽ ഒന്നാണ്. 2014 ജനുവരിയിൽ ഇറങ്ങിയ ഹോണ്ട സിറ്റിയുടെ നാലാമത് ജനറേഷൻ കാറിന്റെ  2.24 ലക്ഷം യൂണിറ്റുകളാണ് ഇതിനോടകം വിറ്റു പോയത്.

Post your comments