Global block

bissplus@gmail.com

Global Menu

എ.ടി.എം നിയന്ത്രണം പൂർണ്ണമായും പിൻവലിക്കും

എ.ടി.എമ്മുകളിൽ നിന്നും  പണം പിൻവലിക്കാനുള്ള നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പൂർണമായി മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ  അക്കൗണ്ടുകളിൽ നിന്ന് ആഴ്ചതോറും 24,000 രൂപ മാത്രമേ എ.ടി.എമ്മുകളിലൂടെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ ആഴ്ച ആർ.ബി.ഐ. കറന്റ് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിൻമേലുള്ള നിയന്ത്രണവും എടുത്തുമാറ്റിയിരുന്നു. മുൻപേ കറന്റ് അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കാനുള്ള പരിധി 50,000 രൂപ മാത്രമായിരുന്നു. അത് പിന്നീട് 1 ലക്ഷം രൂപ വരെ നീട്ടുകയായിരുന്നു. 

നോട്ട്‌ നിരോധനം സമൂഹത്തിൽ ഏല്പിച്ച ആഘാതം ഏകദേശം കഴിഞ്ഞു വരുകയാണെന്നു ധനകാര്യ വകുപ്പ് സെക്രട്ടറി ശക്‌തികാന്ത ദാസ് പറഞ്ഞു. സെൻട്രൽ ബാങ്ക് പുതിയതായി അച്ചടിച്ച 9.2 ലക്ഷം കോടി രൂപയുടെ നോട്ടുകൾ നിരോധിച്ച നോട്ടുകളുടെ മൂല്യത്തിന്റെ 60 ശതമാനം വീണ്ടെടുത്തുവെന്നു ആർ.ബി.ഐ. ചീഫ് ഊർജിത് പട്ടേൽ ജനുവരിയിൽ നടന്നൊരു പാർലമെന്ററി പാനലിൽ പറഞ്ഞു.

നവംബറിൽ നോട്ടു നിരോധനത്തിന് ശേഷം എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കാനുള്ള പരിധി നിശ്ചയിച്ചത് രാജ്യമൊട്ടാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയിരുന്നു. രാജ്യത്തെ മുഴുവൻ സാമ്പത്തികത്തിൽ നിന്ന് 86 ശതമാനം പിൻവലിച്ച നോട്ടു നിരോധനം എ.ടി.എമ്മുകളിലും ബാങ്കുകളിലും നീണ്ട ക്യുകൾ സൃഷ്ടിക്കുകയും ചെയ്തു.

Post your comments