Global block

bissplus@gmail.com

Global Menu

3 പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ

ഭാരത് പംപ്‌സ് ആൻഡ് കംപ്രസ്സർസ്, ബ്രിഡ്ജ് ആൻഡ് റൂഫ് കോ, ഹിന്ദുസ്ഥാൻ ഫ്ലൂറോകാർബൺസ് തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങളിലെ ഓഹരികൾ കേന്ദ്ര സർക്കാർ വിൽക്കാൻ പദ്ധതി ഇടുന്നു.  ഭാരത്  പംപ്‌സ് ആൻഡ് കംപ്രസ്സർസിൽ നിന്നും 100 ശതമാനം ഓഹരികളൂം വിറ്റു നടത്തിപ്പവകാശം പൂർണമായും വിട്ടൊഴിയാനാണ്  സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 

പെട്രോൾ ഖനനത്തിനും മറ്റു ആവശ്യങ്ങൾക്കും വേണ്ടിയുള്ള ഹെവി ഡ്യൂട്ടി പമ്പുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ഭാരത് പംപ്‌സ് ആൻഡ് കംപ്രസ്സർസ്. അലഹബാദ് ആസ്ഥാനനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ വിൽപ്പനയ്ക്ക് സെപ്റ്റംബറിൽ ആണ് അനുമതി നൽകിയത്. 

ബ്രിഡ്ജ് ആൻഡ് റൂഫ് കമ്പനിയിൽ നിന്ന് 99.53  ശതമാനം ഓഹരിയും സർക്കാർ വിറ്റഴിക്കാൻ പദ്ധതിയിടുന്നു. ഹിന്ദുസ്ഥാൻ ഫ്ലൂറോകാർബൺസിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിനു 56.43 ശതമാനം വിറ്റൊഴിക്കാൻ പദ്ധതിയിടുകയാണ്. 

കേന്ദ്ര പൊതു മേഖല ഏകീകരണത്തിലൂടെയും ലയനത്തിലൂടെയും ശാക്തീകരിക്കാനുള്ള ധാരാളം അവസരങ്ങൾ ഉണ്ടെന്നു ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റിലി ബഡ്ജറ്റ്  പ്രസംഗത്തിൽ പറഞ്ഞിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ പൊതു മേഖല സ്ഥാപനങ്ങളുടെ വില്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

Post your comments