Global block

bissplus@gmail.com

Global Menu

ക്രോം പഴയ പതിപ്പുകളിൽ ഇനി ജിമെയിൽ ലഭ്യമാകില്ല

ഗൂഗിൾ ക്രോം ബ്രൗസറിന്റെ പഴയ പതിപ്പുകളിൽ ഇനി മുതൽ ജിമെയിൽ ലഭ്യമാകുകയില്ല. ഡിസംബറിന് ശേഷം ക്രോമിന്റെ വെർഷൻ  53-നു മുൻപുള്ള  പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പഴയ  എച്ച്ടിഎംഎൽ പതിപ്പിലുള്ള ജിമെയിൽ  മാത്രമേ  ഉപയോഗിക്കാൻ സാധിക്കുകയുള്ളു എന്ന്  എന്ന്  ഗൂഗിൾ   തങ്ങളുടെ  ബ്ലോഗ്‌  പോസ്റ്റിലൂടെ അറിയിച്ചു. 

പരിഷ്ക്കരിച്ച പുതിയ  ക്രോം ബ്രൗസർ ഉപയോഗിക്കാനായി  അടുത്ത ആഴ്ച്ച  മുതൽ ഉപഭോക്താക്കളുടെ ജിമെയിലുകൾക്ക്  മുകളിലായി ഒരു  അറിയിപ്പ്  കാണാൻ സാധിക്കും. 

മൈക്രോസോഫ്റ്റിന്റെ വിൻഡോസ് എക്സ്.പി, വിസ്ത തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റമുകളിൽ ക്രോം വെർഷൻ 49-ന് ശേഷം പുതിയ പതിപ്പുകൾ  ഒന്നും ഗൂഗിൾ നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ എക്സ്.പി, വിസ്ത ഉപഭോക്താക്കൾക്ക് ഗൂഗിളിന്റെ ഈ തീരുമാനം വലിയ  വെല്ലുവിളിയാണ് ഉയർത്തുന്നത്.

മൈക്രോസോഫ്റ്റ് ഔദ്യോഗികമായി തന്നെ  രണ്ടര വർഷങ്ങൾക്ക് മുൻപ് എക്സ്.പി ക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. എന്നാൽ  അതിനു ശേഷവും എക്സ്.പി യിൽ ജിമെയിൽ ലഭ്യമായിരുന്നു. ഇപ്പോഴും  അഞ്ച്  ശതമാനം ഡെസ്ക്ടോപ്പുകളിൽ  വിൻഡോസ് എക്സ്.പി ഉപയോഗിക്കുന്നതായാണ്  സർവേ  റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നത്. എന്നാൽ, ഏപ്രിൽ  11  വരെ  മൈക്രോസോഫ്റ്റ്  വിസ്തക്ക്  പിന്തുണ നൽകുമെന്നും എന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

Post your comments