Global block

bissplus@gmail.com

Global Menu

മികച്ച സവിശേഷതകളുമായി അസൂസിന്റെ സെൻഫോൺ 3 എസ്സ് മാക്സ് എത്തുന്നു

ന്യൂഡൽഹി : തായ്‌വാൻ സ്മാർട്ട് ഫോൺ നിർമാതാക്കളായ അസൂസ് സെൻഫോൺ 3 എസ് മാക്സിന്റെ മെച്ചപ്പെട്ട പതിപ്പ് ഫെബ്രുവരി 7 ന് ഇന്ത്യയിലെത്തിക്കുന്നു. 

ബാറ്ററിക്ക് പ്രാധാന്യം നൽകിക്കൊണ്ടെത്തുന്ന സെൽ ഫോണിൽ ആൻഡ്രോയിഡ് 7.0 നൗഗട്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്. 

5000 എം എ എച് ബാറ്ററിയാണ് സെൽഫോണിന്റെ മറ്റൊരു പ്രത്യേകത. ഗ്ലാസിന്റ്റെയും മെറ്റലിൻറെയും മനോഹരമായ കൂടിച്ചേരലാണ് അസൂസ് സെൻഫോൺ 3 എസ് മാക്സ്. 2.5 ഡി ഗ്ലാസ് ഫോണിനെ കൂടുതൽ മനോഹരമാക്കുന്നു.

ഫിംഗർപ്രിന്റ് സ്കാനറിന്റെ സഹായത്താൽ വെറും 0.5 സെക്കൻഡുകൾ കൊണ്ട് ഫോൺ അൺലോക്ക് ചെയ്യാനാകും.

മോണോ ക്രോം സ്‌പീക്കറും ഓൺ സ്ക്രീൻ നാവിഗേഷൻ ബട്ടണുകളും സമന്വയിപ്പിച്ച സെൻഫോൺ 3 മാക്സ് കറുപ്പ്, ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

പ്രധാന ക്യാമറ 13 മെഗാപിക്സിലും സെൽഫി ക്യാമറ 8 മെഗാപിക്സെലുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. 32 ജി ബിയാണ് ഇന്റെർണൽ സ്റ്റോറേജ് മെമ്മറി എന്നാൽ മൈക്രോ എസ് ഡി കാർഡിൻറെ സഹായത്തോടെ വർദ്ധിപ്പിക്കാനാകും.

രണ്ട് പതിപ്പുകളിലായാണ് സെൻഫോൺ വിപണിയിലെത്തുന്നത്. 5 .5 ഇഞ്ച് ഫുൾ എച് ഡി  ഡിസ്‌പ്ലേയോടുകൂടി വരുന്ന സ്മാർട്ട് ഫോണിന്റെ വില 15000 രൂപയ്ക്ക് മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post your comments