Global block

bissplus@gmail.com

Global Menu

യു എസ് ടി ഗ്ലോബലും എക്‌സ്പീരിയന്‍ യു കെ ക്രെഡിറ്റ് സര്‍വീസസ് ആന്‍ഡ് സൊല്യൂഷന്‍സും ബിസിനസ് പങ്കാളിത്തത്തിലേക്ക്

തിരുവനന്തപുരം: പ്രമുഖ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ ഇനി ടെക്നോളജി കമ്പനിയായ എക്‌സ്പീരിയന്റെ യു കെ ക്രെഡിറ്റ് സര്‍വീസസ് ആന്‍ഡ് സൊല്യൂഷന്‍സ് ബിസിനസിനു ശക്തി പകരും.

യു എസ് ടി ഗ്ലോബലിനെ എക്സ്പീരിയന്‍ യു കെ ക്രെഡിറ്റ് സര്‍വീസസ് ആന്‍ഡ് സൊല്യൂഷസിന് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ടെസ്റ്റിംഗ് സര്‍വീസസ് പ്രദാനം ചെയ്യാനുതകുന്ന ഡിജിറ്റല്‍ ടെക്‌നോളജി സര്‍വീസസ് പാര്‍ട്ണറായി തിരഞ്ഞെടുത്തു.

ഈ പുതിയ പങ്കാളിത്തത്തോടെ യു എസ് ടി ഗ്ലോബല്‍ തങ്ങളുടെ മികച്ച ആപ്പ്‌ളിക്കേഷന്‍ ഡെവലപ്‌മെന്റ്, സപ്പോര്‍ട്ട്, ടെസ്റ്റിംഗ് സേവനങ്ങള്‍ എക്‌സ്പീരിയന് പ്രദാനം ചെയ്യും. ഇതിലൂടെ എക്‌സ്പീരിയന്റെ  ഉപഭോക്താക്കള്‍ക്ക് ലോക നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പുവരുത്താനാകും. 

യു എസ് ടി ഗ്ലോബലിനെ ഞങ്ങളുടെ പങ്കാളിയായി  തിരഞ്ഞെടുത്തതിലൂടെ ലോകോത്തര  നിലവാരമുള്ള  സോഫ്റ്റ്വെയര്‍ നിര്‍മാണവും വിതരണവും എന്ന ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് എക്‌സ്പീരിയന്‍ യു കെ ക്രെഡിറ്റ് സര്‍വീസസ് ആന്‍ഡ് സൊല്യൂഷസ് മാനേജിങ് ഡയറക്റ്റര്‍ പോള്‍ വെസ്‌കോവി അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ സേവനങ്ങളുമായി വളരെയധികം സാമ്യമുള്ളവയാണ്  യു എസ് ടി ഗ്ലോബലിന്റെ മികച്ച നിലവാരത്തിലുള്ള സേവനങ്ങള്‍. ഈ കൂട്ടുക്കെട്ടിലൂടെ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപയോക്താക്കളില്‍ എത്തിക്കാനാകുമെന്ന് ഉറപ്പുണ്ടെന്ന്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

എക്‌സ്പീരിയന്‍ ഞങ്ങളെ പങ്കാളികളായി തിരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷമുണ്ട് .യു എസ് ടി ഗ്ലോബല്‍ എക്‌സ്പീരിയനുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കും. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും നൂതനവും ക്രിയാത്മകവുമായ ആശയത്തിലൂടെയും ആഗോള വ്യാപാര മേഖലയില്‍ പരിവര്‍ത്തനാത്മകമായ ഒരു കൂട്ടുകെട്ട് ഇതിലൂടെ സാധ്യമാകുകയാണെന്ന് യു എസ് ടി ഗ്ലോബലിന്റെ സി ഇ ഒ സാജന്‍ പിള്ള അറിയിച്ചു .

യു കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയന്‍ ക്രെഡിറ്റ് സര്‍വീസസ് ആന്‍ഡ് സൊല്യൂഷന്‍സ്  ഉപഭോക്താക്കള്‍ക്കും, വ്യാപാരമേഖലക്കും, സമൂഹത്തിനും പുത്തന്‍ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത് . ആത്മവിശ്വാസത്തോടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ ഉപഭോക്താക്കളെ ശാക്തീകരിക്കാനും കൂടുതല്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാധിക്കുന്നു .

 

Post your comments