Global block

bissplus@gmail.com

Global Menu

പ്രവാസികൾക്കായി കെ എസ് എഫ് ഇ ഓൺലൈൻ ചിട്ടികൾ

തിരുവനന്തപുര: കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള  ബാങ്കിങ്ങിതര ധനകാര്യസ്ഥാപനമായ  കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ എസ് എഫ് ഇ) പ്രവാസികൾക്കായി ഓൺലൈൻ ചിട്ടികൾ ആരംഭിക്കുന്നു.

ഓൺലൈൻ ആയി തന്നെ ചിട്ടിയിൽ ചേരാനും, ചിട്ടി ലേലം പിടിയ്ക്കാനും സാധിക്കും.

 പദ്ധതിക്ക് പൂർണ്ണ സാങ്കേതിക പിന്തുണ നൽകുന്നത് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡാണ് (കിഫ്ബി).

പ്രവാസി നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ തയാറാക്കിയിരിക്കുന്ന പദ്ധതിയിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികൾക്ക് വെസ്റ്റേണ്‍ യൂണിയന്‍ പോലെയുള്ള പേയ്മെന്റ് ഗേറ്റ് വേ വഴി പണം അടയ്ക്കാവുന്നതാണ്.

പൂർണ്ണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് മികച്ച സുതാര്യതയാണ് വാഗ്ദാനം ചെയ്യുന്നത്  . ചിട്ടി പൂർത്തിയാകുമ്പോഴോ, ചിട്ടിക്ക് നറുക്കുവീഴുമ്പോഴോ പണം പിൻവലിക്കാൻ കെ എസ് എഫ് ഇ കാൾ ഓപ്‌ഷൻ സംവിധാനവും ഏർപ്പെടുത്തും.

ഈ വർഷം മെയ്, ജൂണ്‍ മാസത്തോടെ ചിട്ടികൾ ആരംഭിക്കാനാണ് കെ എസ് എഫ് ഇ തയ്യാറെടുക്കുന്നത്. പ്രവാസികളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

Post your comments