Global block

bissplus@gmail.com

Global Menu

ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷയ്ക്ക് പുതിയ താക്കോൽ

ന്യൂഡൽഹി: ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകാനായി സെക്യൂരിറ്റി കീ എന്ന സവിശേഷത ഇനി മുതൽ ലഭ്യമാകും.

വ്യാഴാഴ്ച മുതലാണ് ഈ സൗകര്യം ലഭ്യമായിത്തുടങ്ങിയത്. ഫേസ്ബുക്ക് അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സവിശേഷത കൂടി ഉൾപെടുത്താൻ ഫേസ് ബുക്ക് തീരുമാനിച്ചത്.

ഉപഭോക്താക്കൾക്ക് അക്കൗണ്ടുകളുടെ സുരക്ഷ ഈ സൗകര്യം ഉപയോഗിച്ച് ആവശ്യാനുസരണം ക്രമീകരിക്കാം.

ഫേസ് ബുക്ക് നൽകുന്ന  ഹാർഡ് വെയർ കീ ഫേസ് ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്യുന്ന സ്മാർട്ടഫോൺ അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു യു എസ് ബിയുമായി ബന്ധിപ്പിക്കുന്നത് വഴിയാണ് പുതിയ സുരക്ഷാ സംവിധാനം ലഭ്യമാകുക. ഇലക്ട്രോണിക് സന്ദേശങ്ങളും, ക്രിപ്റ്റോഗ്രാഫിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ അനലോഗ് കീ പാസ്സ്‌വേർഡ്കളെക്കാൾ ഏറെ പ്രയോജനകരമാണ്.

ഫേസ്ബുക്ക് ഉപയോക്താക്കൾ സ്വന്തം ഫോണിൽ നിന്നല്ലാതെ മറ്റ് കംപ്യൂട്ടറുകളിൽ നിന്നോ ഫോണുകളിൽ നിന്നോ ഫേസ്ബുക്ക് അക്കൗണ്ടിൽ  പ്രവേശിക്കുമ്പോൾ ലഭിക്കുന്ന വെരിഫിക്കേഷൻ കോഡിൽ നിന്നുപരിയായി സെക്കൻഡ് ഫാക്ടർ അഥവാ അഡീഷണൽ ലോഗിൻ കോഡ് ലഭിക്കും. യുബി കീ, നിട്രോകീ തുടങ്ങിയ ബ്രാൻഡുകളിലാണ് ഈ ഹാർഡ്‌വെയർ വിൽക്കുന്നത് .   

Post your comments